Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്പായ്ക്കു പോയ അപ്പൂപ്പന്‍ കൊച്ചുമകളെ പണയമായി കൊടുത്ത് മുങ്ങി, ഒരു മാസമായി കുട്ടി സ്പാ സെന്ററില്‍

07 FEBRUARY 2015 09:44 AM IST
മലയാളി വാര്‍ത്ത.

ചൈനയിലെ പുതിയ നഗര സംസ്‌കാരമാണ് ബേതിംഗ് ഹൗസ് എന്നറിയപ്പെടുന്ന കുളിമുറികള്‍. വെള്ളമോ വെള്ളം ചൂടാക്കാനുള്ള സെന്‍ട്രല്‍ ഹീറ്റിംഗ് സംവിധാനങ്ങളോ ഇല്ലാത്ത കെട്ടിട സമുച്ചയങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പണം കൊടുത്ത് ശരീരശുദ്ധി വരുത്താന്‍ സൗകര്യം നല്‍കുന്ന സ്ഥലങ്ങളാണിവ.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള അത്തരമൊരു ബേതിംഗ് ഹൗസിന്റെ പേരില്‍ അടുത്തയിടെ പത്രത്തില്‍ വന്ന ഒരു പരസ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മാസമായി അവിടെ കഴിയുന്ന 6 വയസ്സുകാരി സിയായോയെ കൂട്ടികൊണ്ടു പോകാന്‍ എത്രയും വേഗം അപ്പൂപ്പനെത്തണമെന്നാണു പരസ്യം. പരസ്യം കണ്ട് വളരെപ്പേര്‍ ബാത്ത്ഹൗസ് മാനേജര്‍ വാഗിനെ വിളിച്ച് കാര്യമന്വേഷിച്ചു.
ഒരു മാസം മുമ്പ് അവിടെ ശരീര ശുദ്ധിയ്ക്കായി ചെന്ന ഒരു ആളോടൊപ്പം അവിടെയെത്തിയതാണ് കുട്ടി. കുളിയും മസാജും ഒക്കെ കഴിഞ്ഞ് അതിനുള്ള പണമടയ്ക്കാന്‍ പറഞ്ഞപ്പോള്‍ താന്‍ പേഴ്‌സ് കൊണ്ടു വരാന്‍ മറന്നു പോയെന്നും വീട്ടില്‍ പോയി കാശെടുത്തിട്ട് വരാമെന്നും, താന്‍ കബളിപ്പിച്ചു കടന്നു കളയും എന്നു തോന്നാതിരിക്കാന്‍ കൊച്ചുമകളെ അവിടെ നിര്‍ത്തിയിട്ട് പോകുകയാണെന്നും പറഞ്ഞ് അയാള്‍ അവിടുന്ന് പോയതാണ്. അന്നു മുതല്‍ ആ അപ്പൂപ്പന്‍ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ആ ബേതിംഗ് ഹൗസിലെ സ്റ്റാഫ്.. അവിടുത്തെ സ്റ്റാഫ് ഒരു മാസമായി ആ കുട്ടിയെ പൊന്നു പോലെയാണ് നോക്കുന്നത്. രാത്രിയില്‍ സെന്റര്‍ അടച്ചു കഴിയുമ്പോള്‍ അവള്‍ക്കുറങ്ങാന്‍ ഒരു സ്ഥലവും ഒരുക്കി. ഒരു ടിവിയും വച്ചു കൊടുത്തു. ആഹാരവും വസ്ത്രവും ഒക്കെ അവള്‍ക്കു കൊടുക്കുന്നു. ബേതിംഗ്ഹൗസിലെ ശുചി മുറി സൗകര്യങ്ങളൊക്കെ സൗജന്യമായി ഉപയോഗിക്കാന്‍ അവളെ അനുവദിക്കുകയും ചെയ്യുന്നു. എന്നാലും കുടുംബത്തോടൊപ്പമല്ലേ കുഞ്ഞ് കഴിയേണ്ടത് എന്നു വിചാരിച്ചാണ് അപ്പൂപ്പനായി പരസ്യം കൊടുത്തതെന്ന് മാനേജര്‍ അറിയിച്ചു.
പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നതോടെ ഗവണ്‍മെന്റിന്റെ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റുകാര്‍ വേഗം ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (10 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (19 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (23 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (43 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends