സദ്ദാം ഹുസൈനെ തൂക്കികൊല്ലാന്‍ ഉപയോഗിച്ച തൂക്ക് കയര്‍ ലേലത്തിന്

ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കികൊല്ലാന്‍ ഉപയോഗിച്ച തൂക്ക് കയര്‍ ലേലത്തിന്. തൂക്ക് കയര്‍ സ്വന്തമാക്കുന്നതിനായി നിരവധി വ്യാവസായിക ഭീമന്‍മാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരു ഇസ്രയേല്‍ ബിസിനസ് ഫാമിലി, കുവൈറ്റ് ബിസിനസ് ഫാമിലി, കുവൈറ്റ് ബിസിനസ് ഉദ്യോഗസ്ഥന്‍, ചില ഇറാഖി മത ഗ്രൂപ്പുകള്‍ എന്നിവര്‍ കൊലക്കയര്‍ വാങ്ങാന്‍ രംഗത്തുണ്ട്. തുക്കുകയറിന് റെക്കോര്‍ഡ് വിലയാണ് ഇട്ടിരിക്കുന്നത്. വില എത്രയായാലും തൂക്കുകയര്‍ വിറ്റ് പോകുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖി രാഷ്ടീയക്കാരന്‍ മഫ്വക്ക് അല്‍ റൂബായുടെ കയ്യിലാണ് ഈ കൊലക്കയര്‍ ഇപ്പോഴുള്ളത് ഉള്ളത്. 70 ലക്ഷം അമേരിക്കന്‍ ഡോളറാണ് നിലവില്‍ തൂക്ക് കയറിന് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഏഴ് മില്യണിന് മുകളിലുള്ള തുകയ്‌ക്കെ വില്‍പ്പനയുള്ളുവെന്നാണ് അല്‍ റൂബായിയുടെ നിലപാട്. 2003-04ലാണ് അറബ് രാജ്യങ്ങളുടെ വന്‍പ്രതിഷേധം വയവയ്ക്കാതെ അമേരിക്കന്‍ ഭരണകൂടം തൂക്കിലേറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























