മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് തുറന്നുവിടാൻ അഭ്യർത്ഥിച്ച് മരിച്ചയാളുടെ ശബ്ദം

മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മരിച്ചയാളുടെ ശബ്ദം. ഹലോ, എന്നെ തുറന്നു വിടൂ.. കൂടിനിന്നവർ ആദ്യം ഒന്ന് നിശ്ശബ്ദരായിപോയെങ്കിലും പിന്നീട് പൊട്ടിചിരിപടർത്തുന്ന കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.
‘ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ? ഞാൻ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’ ഒപ്പം ശവപ്പെട്ടിയിൽ തട്ടുന്ന ശബ്ദവും. അവസാനം ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്’ എന്നു പറഞ്ഞ് ശബ്ദം നിലച്ചു. തന്നെ മറ്റുള്ളവർ ചിരിയോടെ യാത്രയാക്കണമെന്ന ഷായ്‌യുടെ മോഹമാണ് ഇത്തരം ഒരു വേറിട്ട ചിന്തയ്ക്ക് കാരണം.
രോഗബാധിതനായി കിടപ്പിലായിരുന്നു. താൻ ലോകത്തിൽ നിന്നു വിടപറയുമ്പോൾ ആളുകൾ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നതായി ഷായ്‌യുടെ മകൾ പറഞ്ഞു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്ത മകൾ അത് അത് ശവപ്പെട്ടിയിൽ ഘടിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























