കൈയ്യിലെ ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ചിപ്പുമായി എത്തിസലാത്ത്! ഐഡി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് കാര്‍ഡ് ഡാറ്റാ തുടങ്ങിയവയെല്ലാം ചിപ്പില്‍ സ്റ്റോര്‍ ചെയ്യാം!

സൈബര്‍ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകൊണ്ട് ശരീരത്തില്‍ ചിപ്പുകള്‍ സ്ഥാപിക്കുന്ന സാങ്കേതിക വിദ്യ ദുബായിലെത്തി. യുഎഇയിലെ ടെലികോം ഭീമനായ എത്തിസലാത്താണ് കൈയ്യിലെ ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന വാദവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
കുത്തിവച്ചാണ് അരിമണിയുടെ മാത്രം വലിപ്പമുള്ള ഈ ചിപ്പ് മനുഷ്യശരീരത്തിലാക്കുന്നത്. പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിലേക്ക് പ്രത്യേക തരം സിറിഞ്ച് ഉപയോഗി്ച്ചാണ് കുത്തിവയ്ക്കുന്നത്. ഇങ്ങനെ കയ്യിലുണ്ടാകുന്ന മുറിവ് സുഖപ്പെടാന്‍ ഒരാഴ്ചയോളം സമയമാണ് കണക്കാക്കുന്നത്. ഐഡി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് കാര്‍ഡ് ഡാറ്റാ തുടങ്ങിയവ ചിപ്പില്‍ സ്റ്റോര്‍ ചെയ്യും. ചിപ്പ് ഒരിക്കല്‍ നിക്ഷേപിച്ചാല്‍ പിന്നെ മാറ്റി വയ്ക്കാനാവില്ലെന്നും ശരീരത്തില്‍ തന്നെ കാണുമെന്നും മെഡിക്കല്‍ ടാറ്റൂ വിദഗ്ധര്‍ പറയുന്നു.
ചിപ്പ് സ്ഥാപിക്കുന്നതോടെ ആ വ്യക്തി പൂര്‍ണമായും നിയന്ത്രണത്തില്‍ ആവുകായണെന്നും സ്വകാര്യത നഷ്ടപ്പെടുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചിപ്പിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. സ്വീഡന് പിന്നാലെ യുഎഇയിലും ചിപ്പ് എത്തിയതോടെ പത്ത് വര്‍ഷത്തിന് ശേഷം എത്തുമെന്ന് കരുതിയിരുന്ന സാങ്കേതിക മാറ്റം നേരത്തേ ആയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നേക്കാം. നൂറ് ഡോളറോളമാണ് നിലവില്‍ എത്തിസലാത്തിന്റെ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള ചിലവ്. തലച്ചോറിനുള്ളില്‍ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സ്‌പെയ്‌സ് എക്‌സിന്റെ മുന്‍ മേധാവ് ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha