വിവാഹത്തിലൂടെ പത്തുവയസുകാരിയെ 35ക്കാരന് വിറ്റു; അരലക്ഷം രൂപയ്ക്ക് കല്യാണ കച്ചവടം നടത്തിയത് സ്വന്തം പിതാവ്; സംഭവം ഇങ്ങനെ

ഗുജറാത്തില്‍ പത്തുവയസുകാരിയെ അരലക്ഷം രൂപയ്ക്ക് വിവാഹത്തിലൂടെ വിറ്റു. വിറ്റത് 35ക്കാരന്. ഗുജറാത്ത് ബനസ്‌കന്തയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ ഒരു വയസ് കുറവ് മാത്രം ഉള്ള വ്യക്തിക്കാണ് വിവാഹം കഴിപ്പിച്ച് നല്‍കിയത്. ഇരുവരുടെയും വിവാഹ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് നടപടിയെടുക്കുകയായിരുന്നു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു പെൺക്കുട്ടി. ഇവിടെ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഗുജറാത്ത് പോലീസ് എസിപി കെഎം ജോസഫ് ഈ വിവരം അറിയിച്ചു.പോലീസ് നടത്തിയ അന്വേഷണത്തില്‍ വിവാഹമെന്ന് വ്യജേന പിതാവ് പെണ്‍കുട്ടിയെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഒരു ആഘോഷത്തിനിടെ ജഗ്മല്‍ ഗമര്‍ എന്ന ഏജന്റ് താക്കൂറിന് പെണ്‍കുട്ടിയെ കാണിച്ചു കൊടുത്തു. ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിയുടെ പിതാവിന് നല്‍കാമെന്ന് വ്യവസ്ഥ പ്രകാരം ആദ്യഘട്ടത്തില്‍ 50,000 രൂപ നല്‍കി താക്കൂര്‍ എന്ന 35 കാരന്‍ 10 വയസുകാരിയെ വിവാഹം കഴിച്ചു. ബാക്കി ഒരു ലക്ഷം രൂപ വിവാഹ ശേഷം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ഇയാള്‍ പണം നല്‍കിയില്ല. പിതാവ് പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ പത്ത് വയസുകാരിയുടെ അച്ഛന്‍ ശ്രമിച്ചു. അതേസമയം താക്കൂര്‍ പെണ്‍കുട്ടിയെ വിട്ടയിച്ചില്ല.
https://www.facebook.com/Malayalivartha