ഇന്ത്യയുടെ ഈ മുന്നേറ്റം ചൈനയ്ക്ക് സഹിക്കില്ല; അന്താരാഷ്ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് ഐഎംഎഫ്

ഇന്ത്യയുടെ മുന്നേറ്റം. അന്താരാഷ്ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് ഐഎംഎഫ്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതാണെന്നും ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യ ചൈനയെ മറിടന്ന് വന്‍ കുതിപ്പ് നടത്തുമെന്നും ഐ.എംഎഫ് സ്ഥിരീകരിക്കുന്നു.
2020 സാമ്പത്തിക വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് എത്തും. ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ വളര്‍ച്ച ഏപ്രിലോടെ 7.3 ശതമാനം കൈവരിക്കും. ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ വന്‍ പ്രതീക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ആഗോളതലത്തുള്ള ഇടിവ് ഇന്ത്യ എത്രയും പെട്ടന്ന് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗോള തലത്തില്‍ മൂന്ന് ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് അറിയിച്ചു. ഇതിനു മുമ്പ് 2007 2008 സാമ്പത്തിക വര്‍ഷത്തിലും ഇത്തരത്തില്‍ ഇടിവുണ്ടായിരുന്നു. ഇത് തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങളെന്നും അവര്‍ അവര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസ് 2.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.4 ശതമാനം അടുത്തവര്‍ഷവും വളര്‍ച്ച നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2019 വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ വന്‍ ഇടിവ് ഉണ്ടാകാതിരുന്നത് ഇന്ത്യയ്ക്കാണ്. 6.8 ശതമാനം ആയിരുന്നതാണ് 6.2ലേക്ക് എത്തിയത്. അടുത്തവര്‍ഷം മധ്യത്തോടെ ഇത് 7.3 ശതമാനത്തിലേക്ക് എത്തുമെന്നും അവര്‍ പ്രതീക്ഷയര്‍പ്പിച്ചു.
https://www.facebook.com/Malayalivartha