അപകടകരം! സാഹസികം!പെൺക്കരുത്തിൽ വിശ്വാസമർപ്പിച്ച് നാസ; വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം ഈ ആഴ്ച്ചയിൽ ഉണ്ടാകുമെന്ന് സൂചന; നീങ്ങുന്നത് ചരിത്രപരമായ നേട്ടത്തിലേക്ക്

നാസ വളരെ ചരിത്രപരമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു നീക്കത്തിലേക്ക് തയ്യാറെടുക്കുകയാണ്. സ്ത്രീകൾ തന്നെ നിയന്ത്രിച്ച് സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് ഒരുങ്ങുകയാണ് നാസ. വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം അഥവാ സ്പെയ്സ് വാക്ക് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് നടക്കുക. അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമാണ് ബഹിരാകാശ നടത്തം. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് സ്പെയ്സ് വാക്ക് അല്ലെങ്കിൽ ബഹിരാകാശ നടത്തം എന്ന ചരിത്രപരമായ നീക്കത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചരിത്രം തിരുത്തിയെഴുതി നാസയുടെ വനിതാ ബഹിരാകാശ ശാസ്ത്രജ്ഞര്‍ യാത്രയ്ക്ക് ഒരുങ്ങി . പക്ഷേ നടത്തത്തിനായി തയ്യാറായി നിന്ന വനിതകള്‍ക്ക് പാകമായ ബഹികാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. വനിതാ ശാസ്ത്രജ്ഞരായ ആന്‍ മക്ലെയ്നും ക്രിസ്റ്റിന കോച്ചുമാണ് സ്പെയ്സ് വാക്കിന് അന്ന് നിയോഗിക്കപ്പെട്ടിരുന്നത്. കനേഡിയന്‍ സ്പേയ്സ് ഏജന്‍സി കന്‍ട്രോളറായ ക്രിസ്റ്റിന്‍ ഫാക്കോള്‍ ഭൂമിയിലിരുന്നു ഏകോപനം നടത്തുമെന്നായിരുന്നു തീരുമാനം.ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ മാത്രമുളള ദൗത്യം ആദ്യം. ഈ ആഴ്ച തന്നെ അത്നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha