ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; കുഴിച്ചിട്ട വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് വച്ചു; ഭർത്താവ് ഇതെല്ലാം ചെയ്തത് മറ്റൊരാളിന്റെ സഹായത്തോടെ; ഒടുവിൽ കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ കേസിൽ ഇന്ത്യന്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികളായ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ഷാര്‍ജയില്‍ മൈസലൂണില്‍ 2018 ഏപ്രിലിലായിരുന്നു അരും കൊല നടത്തിയത്. ആദ്യ ഭാര്യയെ രണ്ടാം ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി. ഇന്ത്യന്‍ യുവതിയാണ് കൊല്ലപ്പെട്ട സ്ത്രീ. വീട്ടിനുള്ളില്‍ കുഴിച്ചിട്ട ശേഷം യുവാവ് വീട് വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കുകയും കുട്ടികളുമായി നാട്ടിലേക്ക് പോകുകയും ചെയ്തു.
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നു തുടങ്ങിയപ്പോൾ സംശയം തോന്നിയ നാട്ടുകാർ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോൾ വീട്ടിനുള്ളില്‍ ആഴമില്ലത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന നടന്ന അന്വേഷണത്തിൽ രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയശേഷം കുഴിച്ചു മൂടികയായിരുന്നെന്ന് തെളിഞ്ഞത്. സഹോദരിയുടെ വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് സഹോദരൻ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ സംഭവം പുറത്തായി.
https://www.facebook.com/Malayalivartha