ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്

ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം.
ആര്‍തെമിസ് പദ്ധതിയിലൂടെ ചന്ദ്രനില്‍ ആദ്യ വനിത കാലുകുത്തുമെന്ന് നാസ പറഞ്ഞതിനു പിന്നാലെ ചന്ദ്രനിലിറങ്ങുന്ന ആദ്യ വനിതയ്ക്കുള്ള സ്പേസ് സ്യൂട്ടിന്റെ മാതൃകയും നാസ തയാറാക്കി കഴിഞ്ഞു . മനുഷ്യര്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് യു.എസ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് 2024 ആകുമ്പോൾ മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുമെന്ന് പറഞ്ഞത് ..
ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയുടെ പേരാണ് ആർതെമിസ്. ആർതെമിസിനോടുള്ള ആദരസൂചകമായാണ് അടുത്ത ചാന്ദ്രദൗത്യ പരമ്പരകൾക്ക് നാസ ഈ പേരു നൽകിയത്
ചാന്ദ്രയാത്രയിൽ ഉപയോഗിക്കാനുള്ള ഓറിയോൺ ക്രൂ സർവൈവൽ സ്യൂട്ട്, ചന്ദ്രോപരിതലത്തിലെ ആവശ്യത്തിനുള്ള എക്സ്പ്ലൊറേഷൻ എക്സ്ട്രാവെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് (സെമു) എന്നിവയാണ് അനാഛാദനം ചെയ്തത്. വനിതാ സ്പേസ് സ്യൂട്ട് എൻജിനീയർ ക്രിസ്റ്റീൻ ഡേവിസ് ആണ് സെമു സ്പേസ് സ്യൂട്ട് ധരിച്ചെത്തിയത്
വലിയുന്ന വസ്തുകൊണ്ട് നിർമിച്ചതിനാൽ പര്യവേക്ഷകർക്കെല്ലാം ഒരേ അളവിലുള്ള സ്യൂട്ട് ആകും നൽകുക. അനുയോജ്യമായ സ്യൂട്ട് ലഭിക്കാത്തതിനാൽ, കഴിഞ്ഞ മാർച്ചിൽ നിശ്ചയിച്ച വനിതകളുടെ ബഹിരാകാശ നടത്തം ഉപേക്ഷിച്ചിരുന്നു.
2024-ഓടെ ചന്ദ്രനിൽ വീണ്ടും മനുഷ്യരെ എത്തിക്കുമെന്നും സംഘത്തിൽ ഒരു വനിതയുണ്ടാകുമെന്നും നാസ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെതന്നെ ചൊവ്വയിൽ ആദ്യമായി മനുഷ്യനെയെത്തിക്കാനും ശ്രമം തുടങ്ങും
2024 ന് അകം ഏഴാം ചാന്ദ്രദൗത്യം നടത്താനാകുമെന്ന പ്രതീക്ഷയിലാണു നാസ. 1972 ലാണ് യുഎസ് പര്യവേക്ഷകർ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ആർതെമിസ് പരമ്പരയിലെ മൂന്നു ദൗത്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ആർതെമിസ് ഒന്നിനു മുമ്പുതന്നെ ആർതെമിസ്-2 ദൗത്യം നടക്കും. ആർതെമിസ്-3 ദൗത്യത്തിലായിരിക്കും ചന്ദ്രനിൽ വീണ്ടും കാലുകുത്താൻ അമേരിക്ക മനുഷ്യരെ അയക്കുക
2020 ല്‍ വിക്ഷേപിക്കുന്ന ആര്‍തെമിസ് ഒന്നില്‍ മനുഷ്യരുണ്ടാവില്ല. എന്നാല്‍ 2022 ല്‍ നിശ്ചയിച്ചിരിക്കുന്ന ആര്‍തെമിസ് രണ്ടില്‍ മനുഷ്യ യാത്രികരുണ്ടാവും... പക്ഷെ ആര്‍തെമിസ് രണ്ട് ചന്ദ്രനിലിറങ്ങില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങുക മാത്രമാണ് ചെയ്യുക. 2024 ല്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ആര്‍തെമിസ് മൂന്ന് മനുഷ്യയാത്രികരുമായി ചന്ദ്രനിൽ ഇറങ്ങും
മാത്രമല്ല 2025 ല്‍ വിക്ഷേപിക്കുന്ന ആര്‍തെമിസ് നാലില്‍ അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനും പദ്ധതിയുണ്ട്
ആര്‍തെമിസിന് വേണ്ടി യൂറോപ്യന്‍ സ്‌പേസ് എജന്‍സിയുടെ പിന്തുണയും അമേരിക്കയ്ക്കുണ്ട്. ഓറിയോണിന് ഊര്‍ജം നല്‍കുന്നതും ചലനം നിയന്ത്രിക്കുന്നതും യൂറോപ്യന്‍ സര്‍വീസ് മോഡ്യൂള്‍ ആണ്. 2020 ല്‍ ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ചായിരിക്കും ആര്‍തെമിസ് ഒന്നിന്റെ വിക്ഷേപണം......
ചാന്ദ്രയാത്രയ്‌ക്കൊരുങ്ങുന്ന ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം
ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ന്യൂട്രല്‍ ബോയന്‍സി ലാബില്‍ നിന്നുള്ള ഏറ്റവും പുതിയ പരിശീലന ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട് . ബഹിരാകാശ സഞ്ചാരികളായ ഡ്ര്യൂ ഫ്യൂസ്റ്റെലും ഡോണ്‍ പെറ്റിറ്റുമാണ് വെള്ളത്തിനടിയില്‍ ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഭാരമുള്ള വസ്ത്രവും ബാക്ക് പാക്കും ധരിച്ചാണ് ഇവരുടെ പരിശീലനം. ഭൂമിയിലുള്ള ഗുരുത്വാകര്‍ഷണത്തിന്റെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള ചന്ദ്രനില്‍ സഞ്ചരിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുള്ള പരിശീലനമാണ് ഇവർക്ക് വെള്ളത്തിനടിയില്‍ കൊടുക്കുന്നത് . ചന്ദ്രനിലെ സഞ്ചാരവും, സാമ്പിളുകള്‍ ശേഖരിക്കുന്നതും പരീക്ഷണങ്ങള്‍ നടത്തുന്നതുമെല്ലാമാണ് ഇപ്പോള്‍ പരിശീലിപ്പിക്കുന്നതെന്ന് നാസ പറഞ്ഞു.
https://www.facebook.com/Malayalivartha























