പാക്കിസ്ഥാന്‍ എഫ് -16 ജെറ്റുകള്‍ ഇന്ത്യന്‍ യാത്രാവിമാനത്തെ ആകാശത്ത് വളഞ്ഞു, യാത്രക്കാര്‍ പേടിച്ചുവിറച്ചു!

കാബൂളിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ യാത്രാവിമാനത്തെ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഒരുമണിക്കൂറോളം തടഞ്ഞിട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ഭീൂരിഭാഗവും. താഴ്ന്ന് പറക്കാനും വിമാനത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കാനും പാക് പൈലറ്റുമാര്‍ ആവശ്യപ്പെട്ടു.
രണ്ട് പാക്കിസ്ഥാന്‍ എഫ് -16 പോര്‍വിമാനങ്ങള്‍ വിമാനം പറത്തിയ പൈലറ്റിനോട് ഉയരം കുറയ്ക്കാനും ഫ്‌ലൈറ്റ് വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടപ്പോള്‍ സ്‌പൈസ് ജെറ്റ് വിമാനം പാക്ക് നഗരങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയായിരുന്നു. സെപ്തംബര്‍ 23-നായിരുന്നു സംഭവം. വിമാനത്തില്‍ 120 യാത്രക്കാരാണുണ്ടായിരുന്നത്.
പാക്കിസ്ഥാന്‍ എഫ് -16 ജെറ്റുകള്‍ വിമാനത്തിന് ഇരുഭാഗത്തുമായി അകമ്പടി വന്നപ്പോള്‍ പാക്ക് പൈലറ്റുമാര്‍ക്ക് സ്‌പൈസ് ജെറ്റ് ക്യാപ്റ്റന്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഇത് ഇന്ത്യന്‍ വാണിജ്യ വിമാനമായ സ്‌പൈസ് ജെറ്റ് ആണെന്നും യാത്രക്കാരുമായി ഷെഡ്യൂള്‍ അനുസരിച്ച് കാബൂളിലേക്ക് പോകുകയാണ്്്് എന്നും അറിയിച്ചു.
വിമാനത്തിലെ യാത്രക്കാര്‍ക്ക് പാക്കിസ്ഥാന്‍ ജെറ്റുകളും അവയുടെ പൈലറ്റുമാരെയും കാണാന്‍ കഴിഞ്ഞിരുന്നു. ഇതോടെ യാത്രക്കാര്‍ പേടിച്ചു വിറച്ചു. പാക്ക് പൈലറ്റുമാര്‍ കൈകൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുന്നതെല്ലാം യാത്രക്കാര്‍ ഭീതിയോടെ കണ്ടിരുന്നു. ഇതിനിടെ യാത്രക്കാരോടെല്ലാം വിമാനത്തിന്റെ ജനല്‍ ഗ്ലാസ് മറയ്ക്കാന്‍ പൈലറ്റ് ആവശ്യപ്പെടുകയും ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും അറിയിക്കുകയായിരുന്നു.
യാത്രാ വിമാനത്തിന്റെ ഉയരം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ യുദ്ധവിമാന പൈലറ്റ്-കൈ-അടയാളങ്ങളിലൂടെ സ്‌പൈസ് ജെറ്റ് പൈലറ്റിന് നിര്‍ദ്ദേശം നല്‍കിയതായി വിമാനത്തിലെ യാത്രക്കാരിലൊരാളാണ് വെളിപ്പെടുത്തിയത്. ലഭ്യമായ സ്രോതസ്സുകള്‍ പ്രകാരം ഓരോ ഫ്‌ലൈറ്റിനും അതിന്റെതായ കോഡ് ഉണ്ട്. സ്‌പൈസ് ജെറ്റ് 'എസ്ജി' ( SG -21) എന്നറിയപ്പെടുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും പാക്കിസ്ഥാനിലെ എയര്‍ ട്രാഫിക് കണ്ട്രോള്‍ അധികൃതര്‍ സ്‌പൈസ് ജെറ്റിനെ 'ഐഎ' എന്ന് തെറ്റിദ്ധരിക്കുകയും ഇന്ത്യന്‍ ആര്‍മി അല്ലെങ്കില്‍ ഇന്ത്യ എയര്‍ഫോഴ്‌സ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു.
ഐഎ കോഡുമായി ഇന്ത്യയില്‍ നിന്ന് വരുന്ന ഒരു വിമാനത്തെക്കുറിച്ച് പാക്കിസ്ഥാന്‍ എടിസി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ ഉടന്‍ തന്നെ എഫ് -16 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വിമാനത്തെ തടയുകയായിരുന്നു. ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതുവരെ പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ സ്‌പൈസ് ജെറ്റിനെ പിന്തുടര്‍ന്നു.
ബാലക്കോട്ട് ആക്രമണത്തിന് മാസങ്ങള്‍ കഴിഞ്ഞാണ് വ്യോമപാതകള്‍ ഭാഗികമായി തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. ഈ പാതകളിലൂടെ പോകുന്ന യാത്രാവിമാനങ്ങളെപ്പോലും സംശയത്തോടെയാണ് പാക്കിസ്ഥാന്‍ വീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha