ദിവസങ്ങൾ എണ്ണി ഇമ്രാൻ; 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തി

ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് അന്ത്യശാസനം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാന് നൽകിയിരിക്കുന്നത് അന്തിമ ശാസനമാണ്. 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തിയിരിക്കുകയാണ് എഫ്.എ.ടി.എഫ്. എഫ്.എ.ടി.എഫ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ക്ക് പുറമെ, അധിക മാനദണ്ഡങ്ങള്‍ കൂടി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചാണിത്. 2020 ഫെബ്രുവരിക്കുള്ളില്‍ എഫ്.എ.ടി.എഫ് മുന്നോട്ടുവയ്ക്കുന്ന 27 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്ബട്ടികയില്‍പ്പെടുത്താൻ പാരിസില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാന്‍ സമര്‍പ്പിച്ച 450 പേജുള്ള രേഖകള്‍ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങള്‍കൂടി നിര്‍ദ്ദേശിച്ച് പാകിസ്ഥാന് സമയപരിധി നീട്ടി നല്‍കിയത്. നാല് മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, എഫ്.എ.ടി.എഫിന്റെ അടുത്ത പ്ലീനറി യോഗത്തില്‍ പാകിസ്ഥാനെതിരെ സ്വീരിക്കുന്ന നടപടികളെ കുറിച്ച് തീരുമാനമെടുക്കും. സാമ്ബത്തികമായി പാകിസ്ഥാന് നല്‍കിയ പ്രത്യേക പരിഗണന, വായ്പ അടക്കമുള്ള ധനസഹായങ്ങള്‍ എന്നിവര്‍ നിറുത്തലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും യോഗം വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാനും ഇല്ലായ്മ ചെയ്യാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.
നിലവില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്ബട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയാള്‍ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായിരിക്കും. ഇത് കണക്കിലെടുത്ത് പാകിസ്ഥാന്‍ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ പാക് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിക്കുകയായിരുന്നു.
യോഗത്തില്‍ നേരത്തെ നല്‍കിയ 27 ഇന നിര്‍ദ്ദേശങ്ങളില്‍ 20 എണ്ണം ഫലപ്രദമായി നടപ്പാക്കിയതായി പാക് വിദേശകാര്യമന്ത്രി ഹമദ് അസ്ഹര്‍ വിശദീകരിച്ചിരുന്നു. ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാന്‍ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്ബട്ടികയില്‍പ്പെടുന്നതില്‍ നിന്നു പാകിസ്ഥാനെ തുണച്ചത്. എന്നാല്‍ ഭീകരന്‍ ഹാഫിസ് സയ്യിദിന് മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നു പണമെടുക്കാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ കരിമ്ബട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
205 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ലഷ്കറെ തയ്‌ബ, ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കുള്ള സാമ്ബത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിന് 2018 ജൂണിലും പാകിസ്ഥാനെ 'ഗ്രേ' പട്ടികയില്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha