അഴകളവുകള്‍ എല്ലാം തികഞ്ഞ സുന്ദരി ഇതാ...

സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പം പലര്‍ക്കും വ്യത്യസ്ഥമായ രീതിയിലാണ്. പലരും പറയും മനസ്സിനാണ് സൗന്ദര്യം വേണ്ടത് എന്ന്! എന്നാല്‍ ഇങ്ങനെ പറയുമെങ്കിലും പൊതുവായ ചില നിബന്ധനകള്‍ ഒക്കെ സാധാരണ ആളുകള്‍ സൗന്ദര്യം കണക്കാക്കുന്നതില്‍ കാണിക്കാറുണ്ട്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് സയന്‍സ് ചൂണ്ടിക്കാട്ടിയത് ആരേയാണെന്ന് അറിയണോ?
ഗ്രീക്ക് ഗണിതശാസ്ത്രം കണ്ടെത്തിയ ആ സുന്ദരി അറിയപ്പെടുന്ന മോഡലായ ബെല്ല ഹാഡിഡ് ആണ്. സൗന്ദര്യത്തെ അളക്കാനുള്ള അവരുടെ പ്രത്യേക തരം അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ല ഏറ്റവും മികച്ച സുന്ദരിയായത്. ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ച് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രീക്ക് പണ്ഡിതന്‍മാര്‍ ഉപയോഗിച്ചിരുന്ന മാനകത്തിന്റെ അടിസ്ഥാനത്തിലാണ് മുഖത്തിന്റെ അനുപാതങ്ങള്‍ കണക്കാക്കുന്നത്.
ഗ്രീക്ക് പണ്ഡിതന്‍മാരുടെ ഗോള്‍ഡന്‍ റേഷ്യോയുടെ അടിസ്ഥാനത്തില്‍ ബെല്ലയുടെ മുഖം 94.35 ശതമാനം പരിപൂര്‍ണ്ണമായതാണത്രേ. രണ്ടാം സ്ഥാനത്ത് എത്തിയത് മോഡലായ ദിവ ബിയോണ്‍ ആണ്. 92.44 ശതമാനം സുന്ദരിയാണ്. അരീന ഗ്രാന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 91.81 ശതമാനം പൂര്‍ണ്ണതയുള്ള സൗന്ദര്യമാണ് ഇവര്‍ക്കുള്ളത്.
ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കല്‍ പൂര്‍ണതയുമുണ്ടെന്ന് ശാസ്ത്രജ്ഞരിലൊരാളായ ഡോക്ടര്‍ ജൂലിയന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha