പാകിസ്താന്റെ അതിബുദ്ധി പരിഭ്രന്തിയോടെ 120 യാത്രക്കാർ..

ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു അന്നു ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ പാകിസ്താന്റെ അതിബുദ്ധി പല കാര്യങ്ങളിലും അവർക്കെതിരെ തന്നെ തിരിഞ്ഞു വന്ന സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 മുതൽ കുറച്ച് കാലത്തേക്ക് പാക്കിസ്ഥാന്‍ വ്യോമപാതകൾ അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണമായും നിർത്തലാക്കിയിരുന്നു. . ഇതുവഴി പോകുന്ന യാത്രാ വിവമാനങ്ങളെ പോലും അവർ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
എന്നാൽ ഇത് പാകിസ്താന് തന്നെയാണ് കനത്ത നഷ്ടം ഉണ്ടാക്കിയത്. ഇതേതുടർന്ന് ആക്രമണം നടന്ന് മാസങ്ങൾ കഴിഞ്ഞാണ് വ്യോമപാതകൾ ഭാഗികമായി തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് തന്നെ. ഡൽഹിയും ഇസ്‌ലാമാബാദും തമ്മിലുള്ള സംഘർഷത്തിനിടയിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ കാബൂളിലേക്ക് പുറപ്പെട്ട ഇന്ത്യൻ യാത്രാ വിമാനത്തെ കഴിഞ്ഞ മാസം തങ്ങളുടെ വ്യോമാതിർത്തിയിൽ ഒരു മണിക്കൂറോളം തടഞ്ഞിടുകയുണ്ടായിരുന്നു.രണ്ട് പാക്കിസ്ഥാൻ എഫ് -16 പോർവിമാനങ്ങൾ വിമാനം പറത്തിയ പൈലറ്റിനോട് ഉയരം കുറയ്ക്കാനും ഫ്ലൈറ്റ് വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടപ്പോൾ സ്പൈസ് ജെറ്റ് വിമാനം പാക്ക് നഗരങ്ങൾക്ക് മുകളിലൂടെ പറക്കുകയാണ് ചെയ്തത് എന്നാണ് റിപ്പോറ്ട് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 23 നാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ട വിമാനം ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട എസ്‌ജി -21 ആയിരുന്നു വിമാനം.
120 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ മിക്കവരും ഇന്ത്യക്കാരായിരുന്നു എന്നതാണ് ലഭിക്കുന്ന വിവരം. വിമാനത്തിനു ഇരുഭാഗത്തുമായി പാക്കിസ്ഥാൻ എഫ് -16 ജെറ്റുകൾ അകമ്പടിവന്നപ്പോൾ പാക്ക് പൈലറ്റുമാർക്ക് സ്പൈസ് ജെറ്റ് ക്യാപ്റ്റൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത് എങ്ങനെ ആയിരുന്നു. ഇത് ഇന്ത്യൻ വാണിജ്യ വിമാനമായ സ്പൈസ് ജെറ്റ് ആണ്. യാത്രക്കാരുമായി ഷെഡ്യൂൾ അനുസരിച്ച് കാബൂളിലേക്ക് പോകുകയും ചെയ്യുന്നു എന്നാണ്.
എഫ് -16 വിമാനങ്ങൾ സ്‌പൈസ് ജെറ്റിനെ വട്ടമിട്ടപ്പോൾ പാക്കിസ്ഥാൻ ജെറ്റുകളും അവയുടെ പൈലറ്റുമാരെയും യാത്രക്കാർക്ക് കാണാൻ കഴിഞ്ഞിരുന്നു. ഇതോടെ യാത്രക്കാർ പേടിച്ചു വിറച്ചു. പാക്ക് പൈലറ്റുമാർ കൈകൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നതെല്ലാം യാത്രക്കാർ ഭീതിയോടെ കണ്ടിരുന്നു. ഇതിനിടെ യാത്രക്കാരോടെല്ലാം വിമാനത്തിന്റെ ജനൽ ഗ്ലാസ് മറയ്ക്കാൻ പൈലറ്റ് ആവശ്യപ്പെടുകയും ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും അറിയിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ യാത്രാ വിമാനത്തിന്റെ ഉയരം കുറയ്ക്കാൻ പാക്കിസ്ഥാൻ യുദ്ധവിമാന പൈലറ്റ് കൈ അടയാളങ്ങളിലൂടെ സ്പൈസ് ജെറ്റ് പൈലറ്റിന് നിർദ്ദേശം നൽകിയതായി വിമാനത്തിലെ യാത്രക്കാരിലൊരാളാണ് വെളിപ്പെടുത്തിയത്. ഇതിലൂടെ ലഭ്യമായ സ്രോതസ്സുകൾ പ്രകാരം ഓരോ ഫ്ലൈറ്റിനും അതിന്റെതായ കോഡ് ഉണ്ട്. സ്പൈസ് ജെറ്റ് 'എസ്ജി' ( SG -21) എന്നറിയപ്പെടുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും പാക്കിസ്ഥാനിലെ എയർ ട്രാഫിക് കണ്ട്രോൾ അധികൃതർ സ്പൈസ് ജെറ്റിനെ 'ഐഎ' എന്ന് തെറ്റിദ്ധരിക്കുകയും ഇന്ത്യൻ ആർമി അല്ലെങ്കിൽ ഇന്ത്യ എയർഫോഴ്സ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്.
അതോടൊപ്പം തന്നെ ഐഎ കോഡുമായി ഇന്ത്യയിൽ നിന്ന് വരുന്ന ഒരു വിമാനത്തെക്കുറിച്ച് പാക്കിസ്ഥാൻ എടിസി റിപ്പോർട്ട് ചെയ്തപ്പോൾ അവർ ഉടൻ തന്നെ എഫ് -16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിമാനത്തെ തടയുകയായിരുന്നു. ഇതിലൂടെ ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതുവരെ പാക്കിസ്ഥാൻ പോർവിമാനങ്ങൾ സ്പൈസ് ജെറ്റിനെ പിന്തുടറുകയുണ്ടായി. പാക്കിസ്ഥാൻ എഫ് -16 വിമാനങ്ങൾ ചുറ്റും പറക്കുന്ന സമയത്ത് എല്ലാ യാത്രക്കാരോടും ജനാലകൾ അടച്ച് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് യാത്രക്കാർ വെളിപ്പെടുത്തി. ഫ്ലൈറ്റ് സുരക്ഷിതമായി കാബൂളിൽ വന്നിറങ്ങിയ ശേഷം മടക്കയാത്ര അഞ്ച് മണിക്കൂറോളം വൈകിയിരുന്നു. എന്നാൽ കാബൂളിലെ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥർ ഈ സംഭവത്തെ കുറിച്ചുള്ള രേഖകൾ പിന്നീട് മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha