റണ്‍വേയിലൂടെ വിമാനം നിര്‍ത്താതെ പാഞ്ഞു...ഒരു മരണം, 42ഓളം പേര്‍ക്ക് പരിക്ക്

റണ്‍വേയിലൂടെ വിമാനം നിര്‍ത്താതെ പാഞ്ഞു. സംഭവത്തില്‍ ഒരു മരണം, 42ഓളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ അലാസ്‌കയിലാണ് വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്.
റണ്‍വേ അവസാനിക്കുന്നിടത്തു നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയ വിമാനം സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha