യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നു പാകിസ്ഥാന്‍, പിന്തുണയ്ക്കരുതെന്ന് ഒബാമയോട് ഷെരീഫ്

യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നു പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യക്കു സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തിലെ യു.എന്‍. പ്രമേയം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അര്‍ഹതയില്ലെന്നും യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഷെരീഫ് ചൂണ്ടികാട്ടി .
ഇന്ത്യയെ സ്ഥിരാംഗമാക്കി രക്ഷാസമിതി പുനഃസംഘടിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒബാമ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒബാമ, ഷെരീഫിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഇരുവരും അരമണിക്കൂറിലേറെ സംസാരിച്ചതായി പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. വടക്കന്‍ വസീറിസ്താനില്‍നിന്നു ഭീകരത തുടച്ചുനീക്കുന്നതില്‍ വിജയിച്ച ഷെരീഫിനെ ഒബാമ അഭിനന്ദിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























