മരിച്ച സ്ത്രീയുടെ മാറിടം തലോടി പൊലിസ് ഉദ്യോഗസ്ഥന്‍

മൃതദേഹത്തെ പോലും വെറുതെ വിടാതെ പൊലീസ് ഉദ്യോഗസ്ഥര്‍. അതീവഗുരുതരാവസ്ഥയിലായ ഒരു സ്ത്രീ സഹായം തേടി പൊലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ വിളിച്ചു. പൊലീസ്് എത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. അവര്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ക്കൊപ്പം പുറത്തിറങ്ങിയ പൊലീസുകാരന്‍ വീണ്ടും മൃതദേഹത്തിന് അരികികിലെത്തിയ ശേഷം മാറിടത്തില്‍ തലോടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ലോകപൊലീസിന് നാണക്കേടായ സംഭവം നടന്നത്.
പൊലീസുകാരന്റെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അത് കണ്‍ട്രോള്‍റൂമില്‍ ലഭിച്ചു. പൊലീസുകാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല, അന്വേഷണത്തെ ബാധിക്കും- ലെഫ്റ്റ്‌നന്റ് ക്രിസ് റാമിറെസ് പറഞ്ഞു. ആരോപണവിധേയനായ പൊലീസുകാരനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്നും പൊലീസ് അറിയിച്ചു.
ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയുന്ന വിവരം വൈകിയാണ് ഉദ്യോഗസ്ഥന്‍ മനസ്സിലാക്കിയത്. അതോടെ ക്യാമറ ഓഫീസര്‍ ഓഫ് ചെയ്തു. എങ്കിലും രണ്ട് മിനുട്ട് നേരത്തേ ദൃശ്യങ്ങള്‍ ലഭിച്ചു. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രൊട്ടക്ടീവ് ലീഗ് പറഞ്ഞു. ജനസേവകരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടായത് അങ്ങേയറ്റം അപലപനീയമാണെന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ പ്രതികരിച്ചു. പൊലീസ് ഓഫീസറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല സംഭവിച്ചിരിക്കുന്നത്. അദ്ദേഹം പാലിക്കേണ്ട മൂല്യങ്ങളുണ്ട്. അതുണ്ടായില്ലെന്ന് മാത്രമല്ല മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്‌തെന്ന് മേയര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























