മാലി ദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തു

മാലി ദ്വീപിലെ മുന്‍ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തു. പ്രസിഡന്റായിരിക്കെ ഒരു ജഡ്ജിയെ അന്യായമായി തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടെന്ന കുറ്റത്തിനാണ് നഷീദിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതേ കേസില്‍ നഷീദിനെതിരെയുള്ള വിചാരണ കഴിഞ്ഞയാഴ്ച ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് നഷീദിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. രാജ്യത്തെ നിലവിലെ ഭരണത്തിലെ അഴിമതികള്‍ തുറന്നുകാട്ടി അടുത്തയാഴ്ച നഷീദിന്റെ നേതൃത്ത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര പരിപാടികള്‍ ആരംഭിക്കാനിരിക്കവേയാണ് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റിലായത്.
2008 മുതല്‍ 2012 വരെയാണ് മുഹമ്മദ് നഷീദ് മാലി ദ്വീപിന്റെ പ്രസിഡന്റായിരുന്നത്. ഇന്ത്യയുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ച മുഹമ്മദ് നഷീദിനെ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്താക്കിയത്. 2013 ല്‍ നടന്ന വിവാദമായ തിരഞ്ഞെടുപ്പില്‍ അബ്ദുള്ള യമീനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തതിനെ ശക്തമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























