മെസഞ്ചറിന് ഫേസ്ബുക്കിന്റെ പിടി വീണു; പുതിയ നീക്കവുമായി ഫേസ്ബുക്ക്

അടിമുടി മാറ്റവുമായി ഫേസ്ബുക്ക് മെസഞ്ചര്‍. മെസഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ് ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്ബര്‍ സൈന്‍ അപ്പ് സംവിധാനം ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ ഫേസ് ബുക്കിന്റെ ഈ നീക്കം പുതിയ ഉപയോക്താക്കളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് ആശ്വസിക്കാം. മെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണമെന്ന് ഫേസ്ബുക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നു.
മുമ്ബ്, ഒരാള്‍ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ തന്നെ മെസഞ്ചറിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി കമ്ബനി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിര്‍ന്ധമാക്കിയിട്ടുണ്ട്,
കൂടാതെ മെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങള്‍ അക്കൗണ്ടില്‍ ലോഗിന് ചെയ്യുകയും വേണം. ഈ നീക്കം മെസഞ്ചറില്‍ ഇല്ലാത്തവരെയും ചേരാന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കുന്നു. എന്നാൽ നിലവില്‍ ഫേസ്ബുക്ക് ഇല്ലാതെ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് തുടരാം.
https://www.facebook.com/Malayalivartha


























