സൊമാലിയയില്‍ കാര്‍ ബോംബാക്രമണം; മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു

സൊമാലിയന്‍ തലസ്ഥാനത്തുണ്ടായ കാര്‍ബോംബാക്രമണത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്. സൊമാലിയന്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.സൊമാലിയന്‍ തലസ്ഥാനത്തെ സൗത്ത് വെസ്റ്റേണ്‍ മേഖലയിലെ ജംഗ്ഷനിലാണ് ബോംബാക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കളുമായെത്തിയെ വാഹനം ജംഗ്ഷനില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.അതേ സമയം അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്ന അല്‍ ഷഹബ് എന്ന ഭീകര സംഘടന സമാന ആക്രമണംപത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നടത്തിയിട്ടുണ്ട്.ഈ സംഘടനയെ 2011 ല്‍ ഇവിടെ നിന്നും തുടച്ചു നീക്കി എന്ന് സേന അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ പല മേഖലകളിലും ഈ സംഘടനയുടെ സാന്നിധ്യമുണ്ട്. ആക്രമണത്തില്‍ 90 ലേറെ പേര്‍ക്ക് പരിക്കു പറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
https://www.facebook.com/Malayalivartha


























