സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനം ; 61 പേര്‍ കൊല്ലപ്പെട്ടു

സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനം .. സ്‌ഫോടനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. തൊണ്ണൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസും സ്‌ഫോടനത്തില്‍ തകര്‍ന്നു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് വിവരം.മരണസംഖ്യ ഇനിയുമേറുമെന്ന് അധികൃതർ വ്യക്തമാക്കി...
മൊഗാദിഷുവിലെ ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി പലരും ഓടിയെത്തിയെങ്കിലും ഭീകരാക്രമണം സംശയിച്ച് സൈന്യം വെടിവയ്ക്കുകയായിരുന്നു. സഹായത്തിനായി പലരും നിലവിളിക്കുകയായിരുന്നെന്നും എന്നാൽ വെടിവയ്പ് കാരണം പ്രദേശവാസികൾ ഭയന്നു തിരികെ പോവുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്
1991 മുതൽ ആഭ്യന്തരയുദ്ധത്തിൽ പൊറുതിമുട്ടുന്ന രാജ്യമാണ് സൊമാലിയ.. അടുത്തിടെ നടന്ന ഏറ്റവും ഭീകരമായ സ്ഫോടനങ്ങളിലൊന്നാണ് ഇപ്പോൾ നടന്നിരിക്കുന്നത്
https://www.facebook.com/Malayalivartha


























