ഈജിപ്തില്‍ വിദേശ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസുകള്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം, ഇരുപതിലേറെ പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ വിദേശ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസുകള്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനടക്കം ആറു പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ എയ്ന്‍ സോഖ്‌ന- സഫ്രാന റോഡിലാണ് സംഭവം. 16 ഇന്ത്യക്കാര്‍ അടക്കമുള്ള ടൂറിസ്റ്റുകളുമായി പോയ രണ്ടു ബസുകളാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടു മലേഷ്യക്കാരും മൂന്നു ഈജിപ്തുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സുയസ് സിറ്റിയിലെയും കെയ്‌റോയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
" f
https://www.facebook.com/Malayalivartha


























