സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റ കുട്ടികളടക്കമുള്ള നൂറോളം പേര്‍ ആശുപത്രിയില്‍

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ കുട്ടികളടക്കമുള്ള നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ തിരക്കേറിയ സുരക്ഷാ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു സ്‌ഫോടനം. കൊലപ്പെട്ടവരിലധികവും സര്‍വകലാശാലാ വിദ്യാര്‍ഥികളാണ്. രണ്ട് തുര്‍ക്കി വംശജരും സൊമാലിയന്‍ പൊലീസ് ഉദ്യോഗസ്ഥരും മരിച്ചെന്ന് മേയര്‍ ഒമര്‍ മൊഹമ്മുദ് മുഹമ്മദ് പറഞ്ഞു. സമീപകാലത്ത് മൊഗാദിഷുവില്‍ നടന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് ഇസ്മയില്‍ മുക്താര്‍ പറഞ്ഞു.
തിരക്കേറിയ സമയമായ രാവിലെ നികുതി സമാഹരണകേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖായ്ദയുമായി ബന്ധമുള്ള അല്‍ ഷാബേബ് ഇടയ്ക്ക് ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.
"
https://www.facebook.com/Malayalivartha


























