യു.എസുമായുള്ള ചര്‍ച്ചകളില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നതിനിടെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

യു.എസുമായുള്ള ചര്‍ച്ചകളില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നതിനിടെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. വീണ്ടും ബാലിസ്റ്റ് മിസൈല്‍ പരീക്ഷണം ഉത്തരകൊറിയ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ യോഗം ശനിയാഴ്ച തുടങ്ങിയത്. അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ ഭാവിയും പ്ലീനറി യോഗം നിശ്ചയിക്കും.
കൊറിയയില്‍ ഭരണത്തിലുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ യോഗം കിം ജോങ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നുവെന്നും പ്രതിരോധരംഗത്തെ പല കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
"
https://www.facebook.com/Malayalivartha


























