ഓസ്‌ട്രേലിയയില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി കാട്ടുതീ പടരുന്നു.... വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്‌സ്ലാന്‍ഡില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു

ഓസ്‌ട്രേലിയയില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി കാട്ടുതീ പടരുന്നു. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്‌സ്ലാന്‍ഡില്‍ നിന്ന് പതിനായിരത്തോളം താമസക്കാരോടും വിനോദസഞ്ചാരികളോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കാറ്റിന്റെ ശക്തി കൂടുന്നതും ഭീഷണിയുയര്‍ത്തുന്നതായി അധികൃതര്‍ പറഞ്ഞു.കടുത്ത വരള്‍ച്ച സൃഷ്ടിച്ച കാട്ടുതീ പരമ്പരയ്ക്ക് ഇതുവരെ പരിഹാരം കാണാന്‍ ഓസ്‌ട്രേലിയയ്ക്കു കഴിഞ്ഞിട്ടില്ല.
ആഴ്ചകളായി തുടരുന്ന കാട്ടുതീ ഇതുവരെ പൂര്‍ണമായി അണഞ്ഞിട്ടില്ല. ന്യൂ സൗത്ത് വെയില്‍സിലും സിഡ്‌നിയിലുമാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈസ്റ്റ് ഗിപ്പ്‌സ്ലാന്‍ഡിലെ ബ്രൂതെന്‍, ബുച്ചന്‍, ബോനാംഗ് എന്നിവിടങ്ങളിലും കാട്ടുതീ വ്യാപിക്കുകയാണ്. പുതിയ കാട്ടുതീ പല പ്രദേശങ്ങളിലായി ഉണ്ടാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
L"
https://www.facebook.com/Malayalivartha


























