പ്രവാസികളേ നാട്ടിലേക്ക് പണം അയക്കുമ്പോൾ സൂക്ഷിക്കുക...! സ്രോതസ് വെളിപ്പെടുത്തിയില്ലെങ്കിൽ പിടി വീഴും.... !

സ്രോതസ്സ് വെളിപ്പെടുത്താത്ത പണമിടപാടുകള്‍ നിയമവിരുദ്ധമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷെന്റ മുന്നറിയിപ്പ്. സ്രോതസ്സില്ലാതെ അയക്കുന്ന പണം കള്ളപ്പണത്തിെന്റ പരിധിയിലാണ് വരുക. ബിനാമി ഇടപാടിലൂടെയുള്ള പണം കള്ളപ്പണമാണെന്നും പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി.സാമ്ബത്തിക ഇടപാടുകളില്‍ ബാങ്കുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അഥവാ സാമ നേരത്തേ, രാജ്യത്തെ ബാങ്കുകള്‍ക്കും മണിഎക്സ്ചേഞ്ച് കമ്ബനികള്‍ക്കും പണമിടപാട് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. വരുമാനത്തിനു മുകളിലുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനായിരുന്നു മുന്നറിയിപ്പ്. ഇത്തരം ഇടപാടുകള്‍ ബാങ്കുകള്‍ ചില സമയങ്ങളില്‍ തടഞ്ഞു വെക്കാറുണ്ട്. അക്കൗണ്ടുടമയെ കുറിച്ച് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
സ്രോതസ്സ് വെളിപ്പെടുത്തിയ ശേഷമാണ് ബാങ്കുകള്‍ ഇത്തരം ഘട്ടങ്ങളില്‍ ഇടപാട് പൂര്‍ത്തീകരിക്കുക. ബിനാമി ഇടപാടുകള്‍ രാജ്യത്ത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകളില്‍നിന്ന് പണമയക്കുന്നത് കള്ളപ്പണമായാണ് കണക്കു കൂട്ടുക. കള്ളപ്പണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ഫൈനാന്സില് ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം. ഒന്നിലധികം ആളുകളുടെ പണം ഒരാളുടെ അക്കൗണ്ട് വഴി അയക്കുന്നതും നിരീക്ഷണത്തിലാണ്.
ഇൗ രീതി മലയാളികളടക്കമുള്ള വിദേശികള്‍ക്കിടയില്‍ പതിവാണ്. ഇതുപണമയക്കുന്ന അക്കൗണ്ടുടമയുടെ വരവില്‍ക്കവിഞ്ഞ സാമ്ബത്തിക ഇടപാടായി പരിഗണിക്കും. നിയമനടപടി നേരിടേണ്ടി വരുകയും ചെയ്യും. ഇത്തരം ഇടപാടുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷെന്റ മുന്നറിയിപ്പ്. നേരത്തെ ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേൽ മാനവ വിഭവശേഷി മന്ത്രാലയം നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു . രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക സമതി പ്രവർത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനധികൃത പണമിടപാടുകൾ നടത്തുന്നവർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വേണ്ടത്ര രേഖകളില്ലാതെ ഒമാനിൽ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകൾ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണം. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴിൽ നിയമം ലംഘിച്ചു് ഒമാനിൽ തങ്ങുന്ന വിദേശികൾ, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകൾ നിയമ വിരുദ്ധമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























