2020 ൽ പുതിയ പരിഷ്കരണം ....ഒമാനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഇത് നിർബന്ധമാക്കും...!

2020 ജനുവരി ഒന്നുമുതല്‍ ഫീസുകളും പണമടക്കലും ഇലക്‌ട്രോണിക് രീതിയില്‍ ഓണ്‍ലൈന്‍ പേയ്മെന്‍റായി ശേഖരിക്കുമെന്ന് ധനമന്ത്രാലയത്തിെന്‍റ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരിട്ടോ മറ്റേതെങ്കിലും ബാങ്കിങ് രീതിയിലോ പണമിടപാട് നടത്തിയാല്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലഭ്യമാകുന്ന സേവനങ്ങള്‍ക്കായി ഇലക്‌ട്രോണിക് പേയ്‌മെന്‍റ് വഴി മാത്രം പണം സ്വീകരിക്കണമെന്ന് സുല്‍ത്താനേറ്റിലെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. പുതിയ വര്‍ഷത്തില്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ പേയ്‌മെന്‍റുകള്‍ ശേഖരിക്കാന്‍ പാടുള്ളൂ
മറ്റേതെങ്കിലും രൂപത്തില്‍ പേയ്‌മെന്‍റ് ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസിലെ ഒരു ശതമാനം കമീഷന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും അത് പൗരന്മാര്‍ക്ക് നല്‍കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പൊതുജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് പുതിയ നടപടിയെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സുല്‍ത്താനേറ്റിലെ വാണിജ്യ ബാങ്കുകള്‍ വഴി പേയ്‌മെന്‍റുകള്‍ സ്വീകരിക്കുന്നതില്‍ ഇലക്‌ട്രോണിക് പേയ്‌മെന്‍റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം നേരത്തേ പുറപ്പെടുവിച്ച സര്‍ക്കുലറുകളെ പരാമര്‍ശിച്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇ-പേയ്‌മെന്‍റുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രവര്‍ത്തനച്ചെലവ് സര്‍ക്കാറിന് ലാഭിക്കാന്‍ കഴിയും. ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുവേണ്ടി ബില്ലുകളോ ഫീസുകളോ ശേഖരിക്കുന്നതിനുള്ള സാധാരണ മാര്‍ഗമായി ഇ-പേയ്‌മെന്‍റ് സംവിധാനം കൂടുതലായി മാറുകയാണ്.
സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്‍റുകള്‍ (ഇ-പേയ്‌മെന്‍റുകള്‍) അനുവദിക്കുന്ന ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിെന്‍റയും പൂര്‍ണ ഇ-കോമേഴ്‌സ് സൗകര്യങ്ങളുടെയും ഒരു പ്രവര്‍ത്തന ഘടകമാണ് ദേശീയ ഇ-പേയ്‌മെന്‍റ് ഗേറ്റ്‌വേ നല്‍കുന്നത്. ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രാലയം 2017ല്‍ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ പണരഹിതമായ ഇടപാടുകള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, സമൂഹത്തിലെ ചില വിഭാഗങ്ങളുടെ സൗകര്യാര്‍ഥം ചില സര്‍ക്കാര്‍ ഏജന്‍സികള്‍ പണമടക്കല്‍ സ്വീകരിക്കുന്നത് തുടരുകയായിരുന്നു.
ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, സിവില്‍, റസിഡന്‍റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ റോയല്‍ ഒമാന്‍ പൊലീസിലെ (ആര്‍.ഒ.പി) എല്ലാ ഇടപാടുകളും ബാങ്ക് കാര്‍ഡുകള്‍ വഴി ഫലപ്രദമായി നടക്കുന്നുണ്ട്. ദേശീയ ഇ-പേയ്‌മെന്‍റ് ഗേറ്റ്‌വേ ഒമാനില്‍ കാര്യക്ഷമമായും ലളിതമായും അതേസമയം വളരെ വേഗത്തിലും ഇലക്‌ട്രോണിക് ഇടപാടുകള്‍ നടത്താനുള്ള വലിയ സൗകര്യമാണ് ഉറപ്പുനല്‍കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























