പ്രവാസികള്‍ക്ക് ആശ്വസിക്കാം...! പാൻ - ആധാർ ലിങ്കിംഗിൽ പുതിയ തീരുമാനം

പ്രവാസികളുടെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി മാര്‍ച്ച് വരെ അവസരം. പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള തിയതി നാളെ അവസാനിക്കിരിക്കെയാണ് മാര്‍ച്ച് വരെ നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കിയത്. പാന്‍കാര്‍ഡുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്ബ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയം നീട്ടിയ നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.
പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്ബ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പാന്‍കാര്‍ഡുള്ള പലര്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല.
ഇതോടെ പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍കാര്‍ഡ് ആധാരുമായി ലിങ്ക് ചെയ്യാനുള്ള സമയം നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. നേരത്ത പാന്‍കാര്‍ഡുള്ള പ്രവാസികള്‍ക്ക് അവ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും എന്നാണ് അറിയിച്ചിരുന്നത് . കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു . പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുന്‍പ് അവ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ പ്രവര്‍ത്തന യോഗ്യമല്ലാതാവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാട്ടിലെ പണമിടപാടുകളെ ഇത് ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍, പാന്‍കാര്‍ഡുള്ള പല പ്രവാസികള്‍ക്കും ആധാര്‍കാര്‍ഡില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. നേരത്തേ പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നയം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന തീരുമാനമുണ്ടായത്. പ്രവാസികളുടെ നാട്ടിലെ പല ധനവിനിമയത്തിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ആധാര്‍ സ്വന്തമായില്ലാത്തവര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ തങ്ങളുടെ പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതാവുമോ എന്നതാണ് പ്രവാസികളുടെ ആശങ്ക. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല.
വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതിവകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് . ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആ വ്യക്തി പാൻ കാർഡ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാനും പാൻ കാർഡ് നിർബന്ധമാണ് . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ് നൽകുന്നത്.
ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാർ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാർ നൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയൽ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറിൽ രേഖപ്പെടുത്തുക. ഇന്ത്യയിൽ സ്ഥിര താമസക്കാർ അല്ലാത്തതുകൊണ്ട് തന്നെ പല പ്രവാസികൾക്കും ആധാർ ഇല്ല.ഇത്തരം ഒരു തീരുമാനം പ്രവാസികളെ ആശങ്കയിലാക്കുന്നതും ഈ കാരണത്താലാണ് .
https://www.facebook.com/Malayalivartha


























