പാസ്ത, ഒലിവ് ഓയിൽ എന്നിവ ഒഴുകുന്ന അതി മനോഹരമായ ഗ്രാമം; 2500 ഓളം മാത്രം ആളുകള്‍ മാത്രമുള്ള ഗ്രാമം; ആഴ്ചകളോളം ഉത്സവലഹരിയിലാകുന്ന ഗ്രാമം; ആരും കൊതിച്ച് പോകും ആ കാർണിവലിൽ പങ്കെടുക്കാൻ

നാം ജീവിക്കുന്ന ഈ ലോകത്ത് എന്തൊക്കെ മനോഹരമായ കാഴ്ചകൾ ഉണ്ട് അല്ലേ ? ഒരു ഇട്ടാ വട്ട കൂട്ടത്തിൽ ഒതുങ്ങി കൂടുന്നവരാണ് നമ്മിൽ പലരും...എന്നാൽ പുറം ലോകത്തെ മനോഹര കാഴ്ചകൾ കാണാൻ ആഗ്രഹമുള്ളവരും..എന്നാൽ ലോകത്തിലെ നിരവധി കാഴ്ച്ചകളും മറ്റും നമുക്ക് കാണാൻ നൂതന സാങ്കേതിക വിദ്യകളിലൂടെ കഴിയും..എല്ലാം ചെന്ന് കാണാൻ പറ്റിയില്ലെങ്കിലും നമ്മുടെ ഫോണിലൂടെയും മറ്റും പല കാഴ്ചകളും കാണാവുന്നതാണ്.... ഇന്ന് നമുക്ക് അങ്ങ് ഇറ്റലിയിൽ ഉള്ള ഒരു മനോഹരമായ പ്രദേശത്തെയും അവിടുത്തെ വിശേഷങ്ങളെയും പറ്റി അറിയാം...
പാസ്ത, ഒലിവ് ഓയിൽ എന്നിവ ഒഴുകുന്ന അതി മനോഹരമായ ഒരു ചെറിയ ഗ്രാമം. ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു ചെറു ഗ്രാമം. പേര് പലോംബായോ. പാസ്ത, ഒലിവ് ഓയിൽ എന്നിവയുടെ ഉത്പാദനത്തിന് പേരുകേട്ട ഗ്രാമം .... 2500 ഓളം മാത്രം ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇറ്റലിയിലെ ബിറ്റോണ്ടോ മുനിസിപ്പാലിറ്റിയുടെ ഒരു ഭാഗം കൂടിയാണ് പലോംബായോ ഗ്രാമം. സ്വന്തമായി റെയില്‍ വേ സ്റ്റേഷന്‍ ഇല്ലാത്ത ഗ്രാമം . ബിറ്റോണ്ടോ സ്റ്റേഷനിലിറങ്ങി വേണം ഈ ഗ്രാമത്തിലെത്താന്‍. ഒരു ബസ് സർവീസ് മാത്രമാണ് ബിറ്റോണ്ടോയുമായി പലോംബായോ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ ജനുവരി 3 വരെ ഈ ഗ്രാമത്തിലേക്ക് സന്ദര്‍ശകർ ഒഴുകി എത്തും. കാരണം അവിടെ ഈ സമയത്തൊരു കാര്‍ണിവല്‍ നടക്കുന്നുണ്ട് . അതും റോമന്‍ കാലഘട്ടത്തിന്‍റെ പുനരാവിഷ്ക്കരണമെന്ന നിലയില്‍ ഉള്ള കാർണിവൽ. അതി മനോഹരമായ കാർണിവൽ... ആ കാഴ്ചകള്‍ ഇങ്ങനെ
പലോംബായോ ഗ്രാമത്തിൽ നിന്നും നിറമുള്ള സെറാമിക്സ് പോലുള്ള നിരവധി കണ്ടെത്തലുകൾ കിട്ടിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ നിയോലിത്തിക്ക് കാലഘട്ടം മുതല്‍ ഇവിടെ ആള്‍ത്താമസമുണ്ടായിരുന്നു എന്നതിന് തെളിവാണ് . ഈ പ്രദേശത്തെ പറ്റിയുള്ള ചരിത്രം ഇങ്ങനെയാണ്. അഡ്രിയാറ്റിക് തീരത്ത് വന്നിറങ്ങിയ ബാൽക്കൻ വംശജർ, ജിയോവിനാസോയിലെ പ്രകൃതിദത്ത തുറമുഖമായ സാന്‍റോ സ്പിരിറ്റോ വഴി ബിറ്റോണ്ടോയിൽ നിന്നോ പിന്നീട് അവര്‍ ഇവിടെ എത്തിയതായിരിക്കുമെന്ന് കരുതപ്പെടുന്നു . 1824 മുതൽ പഴക്കമുള്ള ഒരു ബറോക്ക് പള്ളി ഏറ്റവും പഴയ സ്മാരകമായി ഇപ്പോഴും ഇവിടെ നില കൊള്ളുന്നു . 2000 ൽ പുതിയ പള്ളി പണിതെങ്കിലും ഇപ്പോഴും പഴയ പള്ളി ഉപയോഗിക്കുന്നുണ്ട്.
ക്രിസ്മസ് അവധിക്കാലത്ത് ഇവിടെ നടക്കുന്നത് മനോഹരമായ തദ്ദേശീയ ജീവിതത്തിന്‍റെ പുനരാവിഷ്കാരം എന്ന് പറയാതെ വയ്യ . ആഴ്ചകളോളം ഗ്രാമ ജീവിതം ഉത്സവലഹരിയിലായിരിക്കും ... ഓരോ വർഷവും ഡിസംബർ 8 മുതൽ ജനുവരി 6 വരെ പിയാസ ഡെൽ മിലൈറ്റ് ഇഗ്നോട്ടോയിൽ പുനർനിർമ്മിക്കുന്ന പാലോംബായോയുടെ തദ്ദേശീയ ജീവിതം കർഷക ജീവിതത്തിന്‍റെ പുനരാവിഷ്കാരം നടത്തുന്നുണ്ടത്രേ .
എണ്ണ, റൊട്ടി, വീഞ്ഞ്, പാൽക്കട്ട, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും ഈക്കാലത്ത് ഉണ്ടാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പാർട്ടി അരങ്ങേറുന്നു . വർഷങ്ങൾക്കുശേഷം 2013 മുതൽ "പലോംബായോ കാർണിവൽ" വീണ്ടും തുടങ്ങി . കാര്‍ണിവല്‍ നടക്കുന്ന സമയം ഇവിടം വിനോദസഞ്ചാര കേന്ദ്രമാണ്. റോമൻ നിയന്ത്രണത്തിലുള്ള രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ജീവിതം പുനരാവിഷ്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് . അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള തദ്ദേശീയ ജീവിതമാണ് ഇവിടെ പുനരാവിഷ്ക്കരിക്കുന്നത്. ബെൻ ഹൂറിന്‍റെ മഹത്തായ സിനിമയ്ക്കുള്ള ആദരാഞ്ജലി, മത്തായിയുടെ സുവിശേഷം, സിനിസിറ്റി സ്റ്റുഡിയോയുടെ മനോഹരമായ ഫർണിച്ചറുകൾക്കൊപ്പം ദി പാഷൻ എന്നിവ സവിശേഷമായ ഒരു സെറ്റ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്ത് മനോഹരമായ കാഴ്ചകൾ അല്ലേ ? ആ സ്ഥലം കാണാനും തോന്നുന്നു അല്ലെ ?
https://www.facebook.com/Malayalivartha


























