ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞുമായി മാതാപിതാക്കള്‍ ഓടിയെത്തിയത് പോലീസ് സ്റ്റേഷനില്‍!

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കാണ്.
സര്‍ജന്റ് ജാസണ്‍ ലീ കുഞ്ഞിനെ കൈയില്‍ വാങ്ങി കുഞ്ഞിന് പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍ തന്നെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം പുറത്തേക്ക് പോകുകയും കുട്ടി ശ്വസിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ അവര്‍ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി.
കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് അവര്‍ കുട്ടിയേയും മാതാപിതാക്കളെയും മടക്കി അയച്ചത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha


























