ബിസിനസ് പങ്കാളിയുടെ ചതി... ജയിലില്‍ അകപ്പെട്ട മലയാളി വ്യവസായി മരിച്ചു

ബിസിനസ് പങ്കാളി വഞ്ചിച്ചതിനെ തുടര്‍ന്ന് രോഗാവസ്ഥയില്‍ ഷാര്‍ജയിലെ ജയിലില്‍ അകപ്പെട്ട മലയാളി വ്യവസായി എസ്.പ്രസന്നന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം ഷാര്‍ജ കുവൈത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ദുബൈയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന അക്യൂറേറ്റ് അക്രലിക് എന്ന സ്ഥാപനത്തിന്റെ എം.ഡി യായ പ്രസന്നന്‍ ബിസിനസ് പങ്കാളി വഞ്ചിച്ചതിനെ തുടര്‍ന്ന് രോഗാവസ്ഥയിലും ഷാര്‍ജയിലെ ജയിലില്‍ അകപ്പെടുകയായിരുന്നു.
കടുത്ത കരള്‍രോഗ ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ ജാമ്യത്തിലായിരുന്നതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വരികയായിരുന്നു. കോടീശ്വരനായിരുന്ന ഇദ്ദേഹത്തിന് പാസ്പോര്‍ട്ട് വിട്ടുകിട്ടാനുള്ള തുക പോലും കണ്ടെത്താന്‍ കഴിയാതെ അവസാന നാളുകളില്‍ ഇദ്ദേഹത്തിന് ബുദ്ധിമുട്ടേണ്ടി വന്നു. 21ലേറെ കേസുകള്‍ അച്ഛന്റെ പേരിലുണ്ടായിരുന്നുവെന്ന് മകന്‍ പറഞ്ഞു. നിരവധി കടമ്പകള്‍ കടന്നാണ് ഇന്ന് രാത്രി ഇദ്ദേഹത്തിന്റെ മൃതദേഹം വിട്ടുകിട്ടിയത്. എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശമായ ഓച്ചിറയിലേക്ക് കൊണ്ടുപോകും. മരണസമയത്തും ഇദ്ദേഹത്തെ ചതിച്ചുകടന്ന പങ്കാളികള്‍ സഹായത്തിനെത്തിയില്ലെന്ന് സാമൂഹികപ്രവര്‍ത്തര്‍ പഞ്ഞു.
https://www.facebook.com/Malayalivartha


























