പുതുവർഷത്തിൽ ബുർജ് ഖലീഫയിൽ പ്രണയലേഖനം കുറിച്ച് യുവാവ്; അമ്പരന്ന് സമൂഹ മാധ്യമങ്ങൾ; വ്യത്യസ്തമായ പ്രണയാഭ്യർത്ഥന വൈറലാകുന്നു

പ്രണയം വെളിപ്പെടുത്താൻ വ്യത്യസ്ത രീതികൾ ഇന്ന് യുവാക്കൾ സ്വീകരിക്കാറുണ്ട്. മുഖത്തോടു മുഖം നോക്കി പ്രണയം പറയുന്നവരും സമൂഹ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരും ദൂതന്മാരെ നിയോഗിക്കുന്നവരും അങ്ങനെ അങ്ങനെ പല വഴികൾ പ്രണയം അറിയിക്കാൻ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ പുതുവർഷ ദിനത്തിൽ ലോകമെമ്പാടും ആഘോഷത്തിമിർപ്പിലായിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിലൂടെ നടത്തിയ പ്രണയാഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള വെടിക്കെട്ടും ലേസര്‍ ഷോയും തുടങ്ങുന്നതിന് തൊട്ട് മുമ്പ് ആണ് ബുര്‍ജ് ഖലീഫയിൽ പ്രണയാഭ്യർത്ഥന തെളിഞ്ഞു വന്നത്. ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡറാണ് തന്റെ പ്രണയിനിക്കായി ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ അപ്രതീക്ഷിത പുതുവർഷ സമ്മാനം ഒരുക്കിയത്.
ചെവ്വാഴ്ച വൈകുന്നേരം 7.30ഓടെയാണ് തന്നെ വിവാഹം കഴിക്കാമോയെന്ന അഭ്യര്‍ത്ഥന ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ലോര്‍ദന എന്ന് കാമുകിയുടെ പേരിൽ തുടങ്ങുന്ന അഭ്യർത്ഥന ജർമ്മൻ ഭാഷയിലായിരുന്നു. സെക്കന്റുകള്‍ മാത്രമാണ് സന്ദേശം ദൃശ്യമായതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ അടക്കം ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങൾക് തത്സമയം സാക്ഷികളായവർ പ്രണയാഭ്യര്ഥനക്കും സാക്ഷികളായി. പുതുവര്‍ഷാഘോഷത്തിനിടെയുള്ള പ്രണയാഭ്യര്‍ത്ഥനയോട് കാമുകിയുടെ പ്രതികരണമെന്തായിരുന്നുവെന്നറിയാന്‍ ഷാന്‍ഡറുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ് എമാര്‍ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റിങ് വിഭാഗം അറിയിച്ചത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
https://www.facebook.com/Malayalivartha


























