മെക്സിക്കോയിലെ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍...16 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്കു പരിക്ക്

മെക്സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിയെനെഗില്ലാസ് പട്ടണത്തിലെ ജയിലിലാണ് സംഭവം. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.
മെക്‌സിക്കോയിലെ ജയിലുകളില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ അരങ്ങേറാറുണ്ട്. മയക്കുമരുന്നു കേസുകളില്‍ പിടിയിലായ തടവുകാര്‍ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടാറുള്ളത്.
https://www.facebook.com/Malayalivartha


























