പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുയുടെ പ്രസിഡന്റായി ഉമാരോ കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുയുടെ പ്രസിഡന്റായി ഉമാരോ കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയാണ് 47 വയസുകാരനായ എംബാലോ. മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ ഡോമിംഗോസ് സിമോയേസ് പെരേരയേയാണ് തോല്‍പ്പിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എംബാലോയ്ക്ക് 54 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയായ പെരേര 46 ശതമാനം വോട്ടാണ് നേടിയത്. വ്യാപകമായ ക്രമക്കേടിലൂടെയാണ് എംബാലോ വിജയിച്ചതെന്ന് പെരേസ് ആരോപിച്ചു.
"
https://www.facebook.com/Malayalivartha

























