അഫ്ഗാനിസ്താന്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് മൂന്നിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു,നാലു പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താന്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് മൂന്നിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. കുന്ദൂസ്, ബാള്‍ക്ക്, ടക്ഹാര്‍ പ്രവിശ്യകളിലാണ് ആക്രമണം. കുന്ദൂസിലെ ദാശ്തി ആര്‍ച്ചി ജില്ലയിലെ പൊലീസ് ചെക്‌പോയന്റിലുണ്ടായ ആക്രമണത്തില്‍ 10 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു.
ബാള്‍ക്ക് പ്രവിശ്യയിലെ ചെക്‌പോയന്റിലുണ്ടായ ആക്രമണത്തില്‍ ഒമ്ബതു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാര്‍ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് അഫ്‌സല്‍ ഹദീദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























