ഇന്തോനേഷ്യയില്‍ പ്രളയം രൂക്ഷമാകുന്നു... പ്രളയത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയത്തില്‍ 21 പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ പ്രളയം അനുഭവപ്പെട്ടത്.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാനമായ ജക്കാര്‍ത്തയിലാണ്. ജക്കാര്‍ത്തയിലെ പല പ്രദേശങ്ങളും നിലവില്‍ വെള്ളത്തിനടിയിലാണ്. ജക്കാര്‍ത്തയിലേയും സമീപ പ്രദേശങ്ങളിലെ നഗരങ്ങളിലേയും ആയിരക്കണക്കിന് ജനങ്ങളെ മാറ്റി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























