ഏഴുവയസുകാരിയെ പീഡിപ്പിച്ച മലയാളിയ്ക്ക് വധശിക്ഷ

അബുദാബിയില്‍ ഏഴുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് മലയാളിക്ക് വധശിക്ഷ നടപ്പിലാക്കി. തലസ്ഥാന നഗരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ചാണ് ഒരു മലയാളി ഏഴുവയസുകാരിയെ പീഡിപ്പിച്ചത്. നേരത്തെ ഈ കേസില്‍ ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും ശരിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
മലപ്പുറം ജില്ലയിലെ എഴൂര്‍ കളരിക്കല്‍ ഗംഗാധരന്‍ (56) ആണ് കേസിലെ പ്രതി. ഇയാള്‍ അബുദാബിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ 32 വര്‍ഷമായി സ്‌കൂള്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. 2013 ഏപ്രില്‍ 14ന് കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഗംഗാധരന്‍ പീഡിപ്പിക്കുകയായിരുന്നു. ഞാന്‍ ചെയ്തതു തെറ്റായി പോയെന്ന് ഇയാള്‍ കോടതിയ്ക്ക് മുമ്പാകെ ക്ഷമാപണം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























