Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ...!

27 FEBRUARY 2015 02:49 PM IST
മലയാളി വാര്‍ത്ത.

പൂന്താനം നമ്പൂതിരിപ്പാടിന്റെ ജ്ഞാനപ്പാനയിലെ ഈ വരികള്‍ മനുഷ്യ ജീവിതത്തിലെ ഐശ്വര്യങ്ങളുടെയും സന്തോഷങ്ങളുടെയും ഒക്കെ നൈമിഷികതയേയും നശ്വരതയേയും കുറിച്ച് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.
യുകെയിലെ നോട്ടിങ് ഹാമിലെ കോറാ ബെത്ത് സ്റ്റാന്‍ലി എന്ന പതിനാറുകാരി സുന്ദരിപ്പെണ്ണിന്റെ ജീവിതകഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്.

തന്റെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഹൈസ്‌കൂള്‍ ജീവിതം അവസാനിക്കുന്നതിന്റെ ഭാഗമായുള്ള പ്രോം ന് ഒരു കുഞ്ഞുമാലാഖയെ പോലെ സുന്ദരിയായി തുള്ളിച്ചാടി നടക്കുകയായിരുന്നു അവള്‍. പ്രോം-ല്‍ പങ്കെടുക്കാന്‍ വേണ്ടി കല്ലുകള്‍ പതിച്ച കിരീടവും പുതിയ ഗൗണും ഒക്കെ ധരിച്ച് നിന്ന അവളുടെ ഫോട്ടോ എടുത്തത് അച്ഛനുമമ്മയും ചേര്‍ന്നാണ്. അന്ന് കാളും, ലിസാ സ്റ്റാന്‍ലിയും അറിഞ്ഞില്ല മകളുടെ സുന്ദരമായ പുഞ്ചിരി ഇനി അധികകാലം ആ ചുണ്ടിലുണ്ടാവില്ല എന്ന്.


പ്രോം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും അവള്‍ക്ക് വല്ലാത്ത വിറയലും കോച്ചിപ്പിടുത്തവും ആരംഭിച്ചു. പന്ത്രണ്ടു വയസ്സു മുതല്‍ അവള്‍ക്ക് ഉണ്ടായിരുന്ന ഡയബറ്റിസ് മൂലം ഓരോ തവണത്തെ ഭക്ഷണം കഴിഞ്ഞിട്ടും ഇന്‍സുലിന്‍ ഉപയോഗിച്ചു വരുന്ന പതിവുണ്ടായിരുന്നു.

വിറയലും കോച്ചിപ്പിടുത്തവും അകറ്റാന്‍ തലയോട്ടി തുറന്നുള്ള ഒരു ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ശസ്ത്രക്രീയ ചെയ്യണമെങ്കില്‍ അപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും നിര്‍ത്തി വയ്ക്കണം എന്ന നിര്‍ദ്ദേശ പ്രകാരം അതു ചെയ്തപ്പോള്‍ അവളുടെ വിറയല്‍ നിയന്ത്രണാതീതമായി. അതേ തുടര്‍ന്നാണ് ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ഒരു മസില്‍ ബയോപ്‌സി ചെയ്തു നോക്കാന്‍ നിര്‍ദ്ദേശിച്ചത്.

അതിന്റെ ഫലം അവരെ തകര്‍ത്തുകളഞ്ഞു. കേട്ടിട്ടു പോലുമില്ലാത്ത മൈറ്റോ കോണ്‍ട്രിയല്‍ രോഗമാണ് കോറായ്ക്ക് ഉള്ളതത്രേ. ഒരു വ്യക്തിയുടെ പേശീചലനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ശരീരം ഉല്പാദിപ്പിക്കാത്ത സാഹചര്യത്തെയാണ് മൈറ്റോകോണ്‍ട്രിയല്‍ രോഗം എന്നു പറയുന്നത്. ഈ രോഗം മൂലം ക്രമേണ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ട് രോഗി മരിച്ചു പോവുകയാണ് ചെയ്യുന്നത്.


ഒരു പേശികളും രോഗിയുടെ ആഗ്രഹത്തിനൊത്ത് ചലിക്കില്ല. മുഖത്തെ പേശീ ചലനത്തിന്‍ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ഒന്നു ചിരിക്കണമെന്നാഗ്രഹിച്ചാല്‍ പോലും അത് സാധിക്കില്ല. അങ്ങനെ പേശീ സ്തംഭനം ആന്തരികാവയവങ്ങളിലേയ്ക്കും ബാധിക്കുകയും ഹൃദയം , ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ച് രോഗി മരണപ്പെടുകയുമാണ് ചെയ്യുന്നത്.


ഇപ്പോള്‍ കോറാ വീല്‍ ചെയറിലാണ് . അവളുടെ പേശീ ചലനങ്ങള്‍ കുറഞ്ഞു വരുന്നതിനാല്‍ ഇപ്പോഴവള്‍ക്ക് വിറയലില്ല. അവളുടെ ബുദ്ധിക്കോ മാനസിക നിലയ്‌ക്കോ ഒരു തകരാറുമില്ല, കാര്യങ്ങളെല്ലാം നന്നായി തിരിച്ചറിയാനാവും എന്നതാണ് മാതാപിതാക്കളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്. ഏതാനും മാസങ്ങള്‍ കൂടിയേ അവള്‍ ജീവിച്ചിരിക്കുകയുള്ളൂ എന്നവര്‍ക്കറിയാം.


ഈ രോഗത്തെ കുറിച്ച് അവബോധമുണ്ടാക്കുവാനും അതിനു ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കു സഹായിക്കുവാനായി ഗോഫണ്ട്മീ.കോം/സിങ്എസോംഗ്4 കോറാ എന്നൊരു വെബ്‌പേജ് തുടങ്ങിയിട്ടുണ്ട്. ലിലി ഫൗണ്ടേഷനാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (14 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (24 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (33 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends