ലഹരിക്കടിമപ്പെട്ട് ലിംഗം സ്വയം വിച്ഛേദിച്ച യുവാവ് വിവാഹിതനായി; തന്റെ കുടുംബ ജീവിതം സന്തോഷകരമെന്നു വെളിപ്പെടുത്തൽ

ലഹരിക്ക് അടിമയായി മാനസികമായി തകർന്ന സമയത്താണ് ക്രിസ്റ്റ് ബെയറർ എന്ന വു ടാങ് ക്ലാൻ റാപ്പർ ലിംഗം മുറിച്ചു കളഞ്ഞത്. അമേരിക്കൻ റാപ്പർ ഇപ്പോൾ വിവാഹിതനായിയിരിക്കുകയാണ്. 46–കാരനായ ബെയറർ 3 കുട്ടികളുടെ അച്ഛനുമാണ്. താനും ഭാര്യ ചെറിലും കഴിഞ്ഞ 6 മാസം ഡേറ്റിങ്ങിലായിരുന്നെന്നും ഡിസംബർ 30–ന് വിവാഹം കഴിഞ്ഞുവെന്നും ബെയറർ അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ഏറെക്കാലത്തെ സുഹൃത്താണ് പുതിയ ഭാര്യയെന്നും തന്നെ വളരെയധികം പിന്തുണയ്ക്കുന്നയാളാണ് അവരെന്നും ബെയറർ പറയുന്നു.
2014–ലാണ് ഇയാൾ ലഹരിയുടെ അബോധാവസ്ഥയിൽ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചത്. ശേഷം വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടുകയും ചെയ്തു. എന്നാൽ താൻ ആത്മഹത്യാ ചെയുകയായിരുന്നില്ല എന്നാണ് ബെയറർ പറയുന്നത്. ലിംഗം തിരികെ തുന്നിച്ചേർത്തു എന്ന വാർത്തയും ബെയറർ നിഷേധിചിരുന്നു.എന്നാൽ തനിക്ക് ശാരീരിക ബന്ധത്തിനുള്ള ശേഷിയുണ്ടെന്നും വ്യക്തമാക്കി. കുടുംബജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് എന്നുമാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്. ഡോക്ടർമാർക്ക് സാധിക്കാത്തതിനാലാണ് തിരികെ തുന്നി ചേർക്കാൻ കഴിയാത്തതു എന്ന് ഇദ്ദേഹം ഭിമുഖത്തിൽ വ്യക്തമാക്കുന്നു. തന്റെ കുടുംബ ജീവിതം വളരെ സന്തോഷത്തോടെ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഇന്ന്, 7 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളാണ്. നാലിൽ ഒരാൾ നിയമവിരുദ്ധ മയക്കുമരുന്ന്ഉപയോകിക്കുന്നു . വാസ്തവത്തിൽ, തടയാൻ കഴിയുന്ന മറ്റേതൊരു ആരോഗ്യസ്ഥിതിയെക്കാളും കൂടുതൽ മരണങ്ങളും രോഗങ്ങളും വൈകല്യങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാനുള്ളത്. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ ആളുകൾക്ക് മനപൂർവ്വമല്ലാത്ത പരിക്കുകൾ, അപകടങ്ങൾ, ഗാർഹിക പീഡനങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
ലഹരി നശിപ്പിച്ച അനേകം ജീവിതങ്ങൾ ഇന്ന് സമൂഹത്തിലുണ്ട്. ആരോഗ്യവും ആയുസ്സും നശിച്ച് കുടുംബത്തിനും സമൂഹത്തിനും ഭാരം മാത്രമായി കഴിയുന്നവർ. എന്നാൽ പിന്നീട് തിരിച്ചറിവുണ്ടാകുമ്പോൾ ജീവിതം തിരികെ പിടിക്കാൻ സാധിച്ചെന്നു വരില്ല. ആരോഗ്യം മാത്രമല്ല സ്വത്തും സമ്പാദ്യവും നശിപ്പിക്കാൻ ലഹരിക്ക് കഴിയും. നമ്മുടെ ജീവിതം നമ്മുടെ തന്നെ ഉത്തരവാഷിതമാണ് എന്ന് നാം ഓർക്കേണ്ടതുണ്ട്. നിങ്ങളുടെ ജീവിതം നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് എന്ന് ചിന്തിക്കുക. നിങ്ങൾ കൊടുക്കുന്നത് തന്നെയാണ് നിങ്ങൾക് തിരിച്ചു ലഭിക്കുക.
https://www.facebook.com/Malayalivartha


























