ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാന്‍ പ്രതികാരം ചെയ്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാന്‍ പ്രതികാരം ചെയ്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവര്‍ എന്തെങ്കിലും ചെയ്താല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ലോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ സൈനികരെ പുറത്താക്കാന്‍ ഇറാക്ക് പാര്‍ലമെന്റ് തീരുമാനിച്ചാല്‍ വലിയ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. അവര്‍ തങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടാല്‍, അത് സൗഹാര്‍ദപരമല്ലെങ്കില്‍ വലിയ ഉപരോധമാകും നേരിടേണ്ടിവരികയെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാക്ക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ സാംസ്‌കാരിക ഇടങ്ങളെ തകര്‍ക്കുമെന്ന തന്റെ പ്രസ്താവനയോടുള്ള വിമര്‍ശനങ്ങളെ ട്രംപ് തള്ളി. തങ്ങളുടെ ആളുകളെ കൊല്ലാന്‍ അവര്‍ക്ക് അനുവാദമുണ്ട്. തങ്ങളുടെ ആളുകളെ പീഡിപ്പിക്കാനും അംഗവൈകല്യം വരുത്താനും അവര്‍ക്ക് അനുവാദമുണ്ട്. റോഡരുകിലെ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്കക്കാരെ കൊല്ലാന്‍ അവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അവരുടെ സാംസ്‌കാരിക ഇടങ്ങളെ തൊടാന്‍ പാടില്ല അത്തരത്തില്‍ നടക്കില്ലെന്നും ട്രംപ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























