റഷ്യയില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റ് മരിച്ചു

റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷനേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവ് വെടിയേറ്റു മരിച്ചു. 55 വയസായിരുന്നു. കാറിലെത്തിയ അജ്ഞാത സംഘംഅദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നെമറ്റ്‌സോവിന് പുറകില്‍ നിന്ന് നാലു തവണ വെടിയേറ്റതായി റഷ്യന്‍ പൊലീസ് പറഞ്ഞു.
നെമറ്റ്‌സോവിന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. ഏറ്റവും അവസാനമായി നടന്ന അഭിമുഖത്തില്‍ പുടിന്‍ തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി നെമറ്റ്‌സോവ് ആശങ്കപ്രകടിപ്പിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























