ഗൾഫ് മേഖലയിൽ ജാഗ്രതാ നിര്‍ദേശം...; ആശങ്കയോടെ പ്രവാസികളും

.കുവൈത്തില്‍ വിവിധ സേനകളോട് കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ സൈനിക, സുരക്ഷാ സേനകള്‍ക്ക് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനു തയ്യാറെടുപ്പുകള്‍ നടത്തുവാനു ജാഗ്രത പാലിക്കുവാനും നിര്‍ദ്ദേശം നല്‍കി. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ദേശീയ സേനയും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ റൂം സ്ഥാപിച്ചു. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൊണ്ട് പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിരന്തരമായി സംയുക്ത പട്രോളിംഗ് നടത്തി വരികയാണ്.
മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ കാത്ത് സൂക്ഷിക്കുന്നതിനു വടക്കന്‍ അതിര്‍ത്തിയില്‍ വിവിധ സുരക്ഷാ സേനകളെ ഏകോപിപ്പിക്കുന്ന തരത്തില്‍ പ്രത്യേക ഓപ്പറേഷന്‍ റൂമാണു സ്ഥാപിച്ചിരിക്കുന്നത്. അബ്ദാലി അതിര്‍ത്തി കവാടത്തില്‍ സുരക്ഷാ നടപടികള്‍ പരമാവധി കര്‍ശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അയല്‍രാജ്യങ്ങളുമായി രഹസ്യാന്വേഷണ വിഭാഗം നിരന്തരമായ ഏകോപനം നടത്തി വരികയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഏതെങ്കിലും അപകടകരമായ വസ്തുക്കള്‍ നിരീക്ഷിക്കാനും പിന്തുടരുവാനും സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശ്ശനമായ നിദേശമാണു നല്‍കിയിട്ടുള്ളത്.
അതിര്‍ത്തി കവാടങ്ങള്‍ വഴിയോ വിമാനതാവളം വഴിയോ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ ആളുകളുടെയും വസ്തുക്കളും ഉപകരണങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യു.എസ്, ഇറാൻ സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ. യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കി മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് സൌദി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൌദി, അബുദാബി കിരീടാവകാശികളുമായി നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു.
ഒരിടവേളയ്ക്കു ശേഷം ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷസാധ്യത ഉയർന്നിരിക്കെ കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങരുതെന്നാണ് യുഎഇ പ്രതികരിച്ചത്. വിവേക പൂര്‍ണാമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നേരത്തെ നടന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും സൌദി വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ എല്ലാ നടപടികളില്‍ നിന്നും പിൻമാറുകയും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു
https://www.facebook.com/Malayalivartha


























