സൗദിയിൽ പുതിയ ട്രാഫിക് നിയമം വരുന്നു... സൂക്ഷിച്ചില്ലെങ്കില്‍ ലൈസന്‍സ് കാന്‍സലാകും പ്രവാസികൾക്കും മുന്നറിയിപ്പ്

സൗദി അറേബ്യയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി. പന്ത്രണ്ട് വർഷമായ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും. 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടും. ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ അടുത്ത 90 പോയിൻറ് എത്തുമ്പോൾ മൂന്ന് മാസത്തേക്കുമാണ് കാന്‍സല്‍ ചെയ്യുക.
കുറ്റം ആവർത്തിച്ചാൽ മൂന്നാം തവണ ആറ് മാസത്തേക്കും നാലാം തവണ സ്ഥിരമായുമാണ് ലൈസൻസ് കാൻസൽ ചെയ്യുന്നത്. ലൈസൻസ് പോയാൽ പുതിയ അപേക്ഷ നൽകാൻ ഒരു വർഷം കാത്തിരിക്കണം. കൂടാതെ നല്ലനടപ്പിനുള്ള ശിക്ഷ വേറെയും ലഭിക്കും. ഒരു മാസം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ക്ലാസിനും പങ്കെടുക്കേണ്ടി വരും.
സൗദിയിൽ പുതിയ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നിയമ ലംഘകർക്ക് ബ്ലാക്ക് പോയിന്റ് സംവിധാനം നിലവിൽ വരുന്നു. ഡ്രൈവിങ് കാര്യക്ഷമമാക്കുന്നതിന് അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഈ സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തിൽ വരും. ആദ്യ ലംഘനം നടന്ന് മൂന്ന് വർഷത്തിനകം 90 പോയിന്റ് ഒരാൾക്കെതിരെ റജിസ്റ്റർ ചെയ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉൾക്കൊള്ളുന്നതാണ് പരിഷ്കാരം.
ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കേസുകളും പരാതികളും പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. ഓരോ ലംഘനങ്ങളുടെയും തീവ്രതയനുസരിച്ചാണ് പോയിന്റുകൾ ചേർക്കപ്പെടുക. ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണ പൊതു സുരക്ഷയെ അപകടത്തിലാക്കുന്ന നിയമ ലംഘനം ആവർത്തിച്ചാൽ പരമാവധി പോയിന്റുകൾ ഉപയോഗിച്ച് പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ ഇതേ ലംഘനം ആവർത്തിച്ചാൽ, ഡ്രൈവർ ജയിൽ ശിക്ഷയോ ഇരട്ടി പിഴയോ നേരിടേണ്ടിവരും. വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, റോഡ് അടയാളങ്ങൾ അവഗണിക്കൽ, അപകടകരമായ ഓവർടേക്കിങ് എന്നിവയാണ് പൊതു സുരക്ഷാ ലംഘനങ്ങളിൽ ഉൾപ്പെടുക.
സൗദി അറേബ്യയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി. പന്ത്രണ്ട് വർഷമായ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും. 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടും. ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ അടുത്ത 90 പോയിൻറ് എത്തുമ്പോൾ മൂന്ന് മാസത്തേക്കുമാണ് കാന്‍സല്‍ ചെയ്യുക.
കുറ്റം ആവർത്തിച്ചാൽ മൂന്നാം തവണ ആറ് മാസത്തേക്കും നാലാം തവണ സ്ഥിരമായുമാണ് ലൈസൻസ് കാൻസൽ ചെയ്യുന്നത്. ലൈസൻസ് പോയാൽ പുതിയ അപേക്ഷ നൽകാൻ ഒരു വർഷം കാത്തിരിക്കണം. കൂടാതെ നല്ലനടപ്പിനുള്ള ശിക്ഷ വേറെയും ലഭിക്കും. ഒരു മാസം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ക്ലാസിനും പങ്കെടുക്കേണ്ടി വരും.
https://www.facebook.com/Malayalivartha