കണ്ണീരടക്കാനാകാതെ ഇറാന്‍ പരമാധികാരി ആയത്തുല്ല ഖുമൈനി.... രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി

ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ കണ്ണീരടക്കാനാകാതെ ഇറാന്‍ പരമാധികാരി ആയത്തുല്ല ഖുമൈനി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ രഹസ്യസേനാ മേധാവിയായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ ഈ ആക്രമണം യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലവില്‍ സൃഷ്ടിച്ചിരിക്കുന്നത്.തന്റെ രണ്ടാമനെന്ന് ലോകം വിളിച്ച ഖാസിം സുലൈമാനിയെ ജീവനില്ലാതെ മുന്നിലെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി.
മൃതദേഹത്തിനുമുന്നില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ തേങ്ങി. തിങ്കളാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നടന്ന പ്രാര്‍ഥനാച്ചടങ്ങുകള്‍ ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണംചെയ്തിരുന്നു.
പൊതുദര്‍ശനത്തിനുവെച്ച സുലൈമാനിയുടെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് പേരാണെത്തിയത്. 'അമേരിക്കയ്ക്ക് മരണം' എന്നവര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ മൃതദേഹം കബറടക്കും. അതിനുമുമ്ബ് ഷിയാ മുസ്‌ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha


























