ഐകിയ കമ്പനിയുടെ അലമാര മറിഞ്ഞുവീണ് രണ്ടു വയസ്സുകാര ന്‍ മരിച്ചു, മാതാപിതാക്കള്‍ക്ക് 46 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പ്രമുഖ സ്വീഡിഷ് ഫര്‍ണീച്ചര്‍ കമ്പനി ഐകിയ-യുടെ വസ്ത്രം വയ്ക്കുന്ന അലമാര മറിഞ്ഞുവീണ് രണ്ടു വയസ്സുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 46 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായി.
കാലിഫോര്‍ണിയ ബ്യുണേ പാര്‍ക്കില്‍ 2017-ല്‍ രണ്ടു വയസ്സുകാരന്‍ ജോസെഫ് ഡ്യുഡെക് അലമാര മറിഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഫര്‍ണീച്ചര്‍ കമ്പനിക്കെതിരെ ഫിലാഡല്‍ഫിയ കോടതിയില്‍ 2018-ല്‍ കേസ് കൊടുത്തത്.
ഐകിയ-യുടെ 'Malm dressers'അപകടകരമായ രീയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അവ മറിഞ്ഞുവീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അലമാര ഭിത്തിയില്‍ ഉറപ്പിച്ചുവച്ചശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ പതിവായതോടെ 2016-ല്‍ കമ്പനി അലമാര പിന്‍വലിച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി.
സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നടത്തുമെന്നും കൂടുതല്‍ സുരക്ഷിതമായി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി. ആ കുടുംബത്തിന്റെ നന്മയെ കുരുതി വ്യവഹാരത്തില്‍ പരിഹാരം കണ്ടെത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അഗാധമായ ദുഃഖം ഐകിയ രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























