സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങളും സൗദി മുന്നിൽ....!

സാമ്ബത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ആഗോള വെല്ലുവിളികളെ അതിജീവിച്ച് സൗദി ഒന്നാമത്. ലോക നേതാക്കളുടെ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ഔദ്യോഗിക പരിപാടിയായ ജി-20 ഫിനാന്‍സ് ട്രാക്ക് സിമ്ബോസിയത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍-ജദാന്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പ്രസിഡന്‍സിയില്‍ അടുത്ത വര്‍ഷത്തെ ഉച്ചകോടിയുടെ കൗണ്ട്‌ഡൗണ്‍ ആരംഭിക്കുമ്ബോള്‍ ജി-20 അംഗരാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, അക്കാദമിക്, സ്വകാര്യ മേഖല തുടങ്ങി മുന്നൂറോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.
ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പെട്രോളിയമാണ് മുഖ്യ വ്യവസായം. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോളിയം ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിന്നീട് ലോക മഹാ യുദ്ധത്തിനു് ശേഷം പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാർഗ്ഗമായി മാറി. അതുവരെ മക്കാ മദീന തീർത്ഥാടകരും ഈന്തപ്പഴ കൃഷിയും മത്സ്യ ബന്ധനവും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാർഗ്ഗങ്ങൾ. ഇന്ന് വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയുമാണ് സൗദി അറേബ്യ.
വികസനങ്ങളുടെ അവർണനീയമായ ഗാഥകൾ രചിച്ചു കൊണ്ടാണ് രാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് . പെട്രോളിയം, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, ഈന്തപ്പഴം എന്നിവയാണ് മുഖ്യ കയറ്റുമതി. കാർഷികരംഗത്ത് ഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങൾ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്. ആധുനിക കാലഘട്ടത്തിന്റെ ഇന്ധനമായ എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനു കൂടി വിനിയോഗിക്കുന്നു
സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇരുപതു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സൗദി അറേബ്യയിലുള്ളത്. സൗദിയിലെ ഇന്ത്യൻ ജോലിക്കാരുടെ വിശ്വസ്തതയും, ആത്മാർത്ഥതയും, വൈദഗ്ദ്ധ്യവും അധികൃതരുടെ പ്രശംസ പിടിച്ചെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സൗഹൃദത്തിൽ തുടങ്ങിയ പരമ്പരാഗത ബന്ധം വികസിച്ച് ഇപ്പോൾ തന്ത്രപ്രധാനം എന്ന പദവിയിലേക്ക് ശക്തിപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























