തിരിച്ചടിച്ച് ഇറാന്‍.... ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം, അല്‍ അസദ് വ്യോമ താവളത്തില്‍ നിരവധി റോക്കറ്റുകള്‍ പതിച്ചു, സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രത്യാക്രമണമെന്ന് ഇറാന്‍, സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് പെന്റഗണ്‍

തിരിച്ചടിച്ച് ഇറാന്‍... ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അല്‍ അസദ് വ്യോമ താവളത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചതെന്നാണ് വിവരം. ആക്രമണം ഇറാന്‍ സേന സ്ഥിരീകരിച്ചു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാക്കില്‍ വച്ച് കാമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതികാരത്തിന്റെ ചിഹ്നമായ ചുവന്ന കൊടി ഇറാനില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























