ഓള്‍ ഈസ് വെല്‍,ലോകത്തിലെ ഏറ്റവും മികച്ച സൈന്യം തങ്ങളുടേത്'; ഇറാന്‍ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് ട്രംപ് ; അമേരിക്ക കൈ അടിക്കുന്ന ട്രംപിന്റെ 5 തീരുമാനങ്ങൾ; കരുത്തും ശക്തിയും ചോരാതെ യുദ്ധമൊഴിവാക്കിയത് ഇങ്ങനെ; ഇറാന്റെ ആക്രമണത്തിൽ ജീവനഷ്ടമുണ്ടായില്ല; മധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നതായി ഡോണൾഡ് ട്രംപ്

സുലൈമാനിയുടെ വധത്തിനു ശേഷം ഇറാഖിലെ അമേരിക്കയുടെ സൈനിക താവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും ട്രംപ് അതി വിദഗ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.
ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ, ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് ഓൾ ഈസ് വെൽ എന്നായിരുന്നു. പിന്നീട് എന്തുകൊണ്ടാണ് താ ൻ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്ന് അദ്ദേഹം വിശദീകരിക്കുകയായുണ്ടായി.വലിയ ഒരു യുദ്ധത്തിലേക്ക് വഴിവെക്കുമായിരുന്ന ഇറാന്റെ ആക്രമണം ട്രംപ് തന്റെ സംയമനം കൊണ്ട് എങ്ങനെ ഒഴിവാക്കി എന്നത് അദ്ദേഹത്തിന്റെ ആ പ്രസംഗത്തിൽ നിന്ന് തന്നെ നമുക്കു വ്യക്തമാകും.
ഇറാൻ സംയമനം പാലിക്കുന്നതായി തോന്നുന്നു.എന്തുതന്നെയായാലും ഈ തീരുമാനങ്ങൾ ലോകത്തിനു ഏറ്റവും നല്ലതാണു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
കഴിഞ്ഞ രാത്രിയിലെ മിസൈൽ ആക്രമണത്തിനു ശേഷം ലോകം ഉറ്റുനോക്കിയിരുന്നത് യുദ്ധസാധ്യതയിലേക്ക് വഴിവെക്കുന്ന ഒരു സാഹചര്യമായിഇറാന്റെ ഈ നടപടിയെ ട്രംപ് ഏറ്റെടുക്കുമോ അതോ എക്സിറ് റാമ്പ് ആവുമോ തെരഞ്ഞെടുക്കുക എന്നതായിരുന്നു. ഇറാന്റെ പ്രത്യാക്രമണം പ്രകോപന പരമായി ട്രംപ് ഏറ്റെടുത്താൽ അതുവലിയ യുദ്ധത്തിലേക്കായിരുന്നു കലാശിക്കുക. അതുകൊണ്ടുതന്നെ ലോകം മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങളായിരുന്നുഅത്. എന്നാൽ എക്സിറ് റാമ്പ് തെരഞ്ഞെടുക്കുക വഴി ഒരു വലിയ യുദ്ധസാഹചര്യം അതി വിദഗ്ദമായി ട്രംപ് ഒഴിവാക്കി.
പക്ഷെ ആ തീരുമാനത്തിനിടയിലും തങ്ങളുടെ രാജ്യത്തിൻറെ ശക്തിയും കരുത്തും പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും.
ഉടനടി ഒരു സൈനിക നീക്കം ഉണ്ടാകില്ലെന്നതിന്റെ സൂചനയായിരുന്നു അദ്ദേഹത്തിന്റെ വാർത്താസമ്മേളനം.വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതിനെ കുറിച്ചുമാത്രമാണ് ട്രംപ് പരാമർശിച്ചത്.' മുന്‍കരുതല്‍ നടപടിയെടുത്തത് കാരണം ഇറാന്റെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ അവകാശപ്പെട്ടത്.മധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു.നിലവിലെ അമേരിക്കയുടെ സാമ്പത്തിക സാഹചര്യം മുമ്പെന്നത്തേക്കാളും മികച്ചതാണ്. 2.5 ട്രില്യൺ ഡോളറിന്റെ സൈന്യമാണ് അമേരിക്കയുടേത്. സൈന്യം മുമ്പെന്നത്തേക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു യുദ്ധസാധ്യത ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഭാഗത്തു നിന്ന്അ ത്തരമൊരു പ്രഖ്യാപനമുണ്ടായില്ല.
അമേരിക്കൻ സൈനികർക്ക് ഇറാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സൈന്യം എല്ലാത്തരത്തിലും സജ്ജരാണ്. ഹിസ്ബൊള്ള അടക്കമുള്ളവരെ പരിശീലിപ്പിച്ചയാളാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനിയെന്ന് ട്രംപ് പറഞ്ഞു. ഇതടക്കം മേഖലയിൽ സുലൈമാനി നടത്തിയ 'ഭീകരപ്രവർത്തനങ്ങൾ' ട്രംപ് എണ്ണിപ്പറഞ്ഞു.അമേരിക്കയുടെ സഖ്യകക്ഷികളടക്കമുള്ളവർ ഒരുമിക്കേണ്ട സാഹചര്യമായെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും ഈ ഭിഷണിയെക്കുറിച്ച് ബോധമുള്ളവരാകണമെന്നും അദ്ദേഹം വ്യക്തമാക്കിഇറാന്‍ മുന്‍നിലപാടില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പിന്‍വാങ്ങുന്നുവെന്ന പ്രഖ്യാപനത്തെ അമേരിക്ക വിശദീകരിക്കുകയും ചെയ്തിട്ടില്ല.
ചില യുറോപ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദമാണ് യുദ്ധ ഭീതി പടര്‍ത്തുന്ന രിതിയിലുള്ള പ്രസ്താവനകളില്‍നിന്ന് അമേരിക്ക പിന്മാറാൻ കാരണമെന്നും സൂചനയുണ്ട്. യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വേണ്ട രീതിയില്‍ അമേരിക്കയെ ഇറാന്‍ വിഷയത്തില്‍ പിന്തുണയ്ക്കുന്നില്ലെന്ന് നേരത്തെ വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. പശ്ചിമേഷ്യന്‍ വിഷയത്തില്‍ കൂടുതലായി ഇടപെടണമെന്ന ട്രംപിന്റ നാറ്റോയോടുളള അഭ്യര്‍ത്ഥനയും സംഘര്‍ഷാവസ്ഥയില്‍ അയവുവരുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്റെ സൈനിക ജനറലായിരുന്ന കാസ്സെം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസഥ ഉടലെടുത്തത്.
https://www.facebook.com/Malayalivartha


























