ജനിച്ച് മൂന്നാം ദിവസം തട്ടിക്കൊണ്ടുപോയ കുട്ടിയെ 17 വര്‍ഷത്തിനു ശേഷം മാതാപിതാക്കള്‍ക്ക് തിരികേ കിട്ടി

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും സിനിമാക്കഥയെ വെല്ലും വിധമാണ്. കണ്ടു കൊതിതീരും മുമ്പ് നഷ്ടപ്പെട്ടുപോയ ആദ്യത്തെ കണ്‍മണിയെ ഓര്‍ത്ത് ഈ കുടുംബം കരഞ്ഞത് 17 വര്‍ഷം. ഒടുവില്‍ ചേച്ചിയെ കണ്ടെത്തിയത് അനിയത്തിവഴി. ഇരുവരേയും ഒരേ സ്‌കൂളില്‍ എത്തിച്ചത് വിധിയൊരുക്കിയ യാദൃശ്ചികതയാകാം. സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവം നടന്നത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ്.
ക്ലെസ്റ്റിക് -മോണ്‍ നെഴ്‌സി ദമ്പതികളുടെ സെഫ്‌നി എന്ന കുട്ടിയെയാണ് ജനിച്ച് മൂന്നാം ദിവസം കാണാതായത്. കുഞ്ഞിനെ അമ്മ ഉറങ്ങിക്കിടക്കുന്ന വേളയില്‍ അജ്ഞാത യുവതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്ന് മുതല്‍ നഷ്ടപ്പെട്ട കുഞ്ഞിനായി ഇവര്‍ നിരന്തരം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷമാണ് സെഫ്‌നി പഠിച്ചിരുന്ന സ്‌കൂളില്‍ സഹോദരിയായ കസ്സിഡി നെഴ്‌സ് ചേര്‍ന്നത്. ഇതോടെ ഇരുവരുടെയും മുഖസാദൃശ്യം കണ്ട സഹപാഠികള്‍ ഞെട്ടി. തുടര്‍ന്ന് കസ്സിഡി സെഫ്‌നിയെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇവര്‍ സെഫ്‌നിയെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ കുട്ടിയെക്കണ്ട മാതാപിതാക്കളും അമ്പരന്നു. ഇരുവരും കാഴ്ചയില്‍ ഒരേപോലെ തന്നെയെന്നു കണ്ട മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരുടെ ഡി.എന്‍.എ പരിശോധന നടത്തുകയായിരുന്നു.
1997ല്‍ ആശുപത്രിയില്‍ വച്ചാണ് സെഫ്‌നി മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത്. ആശുപത്രിയിലെത്തിയ അപരിതയായ സ്ത്രീ കുഞ്ഞിന്റെ അമ്മ ഉറങ്ങുന്ന വേളയില്‍ കുഞ്ഞിനെയും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. മറ്റൊരു പേരില്‍, ജന്മം തന്ന മാതാപിതാക്കളുടെ വീടിന് വളരെ അകലെയല്ലാതെ, മറ്റൊരു വീട്ടില്‍ വളര്‍ന്ന സെഫ്‌നിക്ക് ഈ കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം ചൂണ്ടിക്കാട്ടി വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടും കുഞ്ഞിനെ തിരികെ ലഭിച്ചിരുന്നില്ല.
ഡി.എന്‍.എ പരിശോധനാ ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ,പൊലീസ് സെഫ്‌നിയെ തട്ടിക്കൊണ്ടു പോയ 50 കാരിയായ സ്ത്രീയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മറ്റു മക്കളില്ല. ഇവര്‍ക്ക്മേല്‍ തട്ടിക്കൊണ്ടു പോകല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ക്ലെസ്റ്റി മൊണ ദമ്പതികള്‍ക്ക് സെഫ്‌നിയെ കൂടാതെ മറ്റ് മൂന്ന് മക്കള്‍ ഉണ്ട്. നഷ്ടപ്പെട്ടിട്ടും സെഫ്‌നിയുടെ എല്ലാ പിറന്നാളും ആഘോഷിക്കാറുണ്ടായിരുന്നുവെന്ന് ക്ലെസ്റ്റി പറഞ്ഞു. ഒടുവില്‍ ആ അമ്മയുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു എന്നുവിശ്വസിക്കാം.
ഇപ്പോള്‍ സെഫ്‌നിയെ സാമൂഹ്യസുരക്ഷാവകുപ്പിന്റെ കെയര്‍ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























