വിസ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ...! പ്രതീക്ഷയോടെ പ്രവാസികൾ.

യുഎഇയിലേക്കുള്ള സന്ദര്‍ശക വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പുതിയ ചട്ടങ്ങള്‍ പ്രകാരം സന്ദര്‍ശകര്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാനാവും. എന്നാല്‍ തുടര്‍ച്ചയായി ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കണം.
വിസ സംബന്ധമായ സേവനങ്ങള്‍ക്ക് വേണ്ടി കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന് യുഎഇ താമസകാര്യ വിഭാഗം ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്‍മദ് അല്‍ ദലാല്‍ സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു. യുഎഇയിലേക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കാനുള്ള തീരുമാനത്തിന് നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഈ വിസ പ്രകാരം ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാവുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങുകയാണ് യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വർഷ സന്ദർശക വിസയാണ് പുതുവർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുത്തൻ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിെട്ടാരു വർഷമാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വർഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസാ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതൽ ശക്തമാക്കുവാനും ഈ പദ്ധതി സഹായകമാവും.
കഴിഞ്ഞ വർഷവും സന്ദർശകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികൾ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകി വിധവകൾക്കും യുദ്ധമേഖലകളിലെ പൗരൻമാർക്കും സവിശേഷ പിന്തുണ നൽകുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.
അതേസമയം കൂടാതെ സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുവാന്‍ പുതിയ നിബന്ധന. സൗദി വിമാനങ്ങളിലെത്തിയാല്‍ മാത്രമേ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുകയുള്ളൂ. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെന്‍ഗണ്‍ വിസയുള്ളവര്‍ക്കുമാണ് പുതിയ നിബന്ധന ബാധകമാകുക. കഴിഞ്ഞ സെപ്തംബര്‍ 27 മുതലാണ് സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നത്.
49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗണ്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഇക്കഴിഞ്ഞ ഒന്നാം തിയതിമുതല്‍ അനുവദിച്ചു തുടങ്ങിയത്.
https://www.facebook.com/Malayalivartha
























