നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... ഹീറ്ററില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന് പ്രാഥമിക നിഗമനം

റിസോര്‍ട്ട് മുറിയില്‍ മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേക സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. നേപ്പാള്‍ ടൂറിസം വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ (39), ഭാര്യ ശരണ്യ പ്രവീണ്‍ (34) മക്കളായ ശ്രീഭദ്ര പ്രവീണ്‍ (8), ആര്‍ച്ച പ്രവീണ്‍ (6), അഭിനവ് പ്രവീണ്‍ (4), കോഴിക്കോട് കുന്നമംഗലം വെളൂര്‍ പുനത്തില്‍ രഞ്ജിത്ത്(37), ഭാര്യ ഇന്ദുലക്ഷ്മി(29), മ കന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണു മരിച്ചത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു.
ഹീറ്ററില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചുവെ ങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും. ശനിയാഴ്ചയായിരുന്നു 15 അംഗ സംഘം നേപ്പാളിലേക്കു പോയത്.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. നാലു മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരു മുറിയില്‍ താമസിച്ച എട്ടു പേരാണു മരിച്ചത്. മറ്റുള്ളവര്‍ മറ്റു മുറികളിലായിരുന്നു. കൊടും തണുപ്പുമൂലം മുറിയിലെ എല്ലാ ജനലുകളും വാതിലും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നുവെന്നു മാനേജര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























